ഡിട്രോയ്റ്റ്: ഗസ്സയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ യു.എസ്. പ്രസിഡന്റ് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി നെതൽയാഹുവിന് നൽകുന്ന നിരുപാദിക പിന്തുണ പാലസ്ത്യൻ ജനതക്കെതിരെ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്നതിന് പ്രേരണ നൽകുമെന്ന് മിഷിഗണിൽ നിന്നുള്ള ഡമോക്രാറ്റഇക് യു.എസ്. കോൺഗ്രസംഗം റഷിദാ താലിബ് പറഞ്ഞു. പാലസ്ത്യനിൽ നിന്നും അമേരിക്കയിലെത്തി യു.എസ്. കോൺഗ്രസ്സിൽ അംഗമായ ഏക വനിതയാണ് താലിബ.

ഡിട്രോയ്റ്റിലെ ഫോർഡ് ഫാക്ടറി സന്ദർശിക്കാനെത്തിയ ബൈഡനെ വിമാന താവളത്തിൽ സ്വീകരിക്കുന്നതിനിടയിലാണ് താലിബ തന്റെ അഭിപ്രായം ബൈഡനെ അറിയിച്ചത്. മിഷിഗണിൽ നിന്നുള്ള മറ്റൊരു കോൺഗ്രസ്സംഗമായ ഡെബി ഡിങ്കലും ബൈഡനെ സ്വീകരിക്കാനെത്തിയിരുന്നു.

യു.എസ്. ഹൗസിൽ കഴിഞ്ഞവാരം റഷീദാ നടത്തിയ വികാര നിർഭരമായ പ്രസംഗത്തിൽ പാലിസ്ത്യൻ ജനതയുടെ ജീവനും, മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ബൈഡൻ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിന് ഇതു വഴി തെളിയിച്ചു. ബൈഡന്റെ ഇസ്രയേൽ അനുകൂല നിലപാടും, സ്വയം രക്ഷക്ക് അവർ നടത്തുന്ന ബോംബാക്രമണങ്ങളെ പിന്തുണക്കുന്നതും ഡെമോക്രാറ്റിക്ക് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി വിമർശിച്ചിരുന്നു.

ഹമാസും, ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ബൈഡൻ ആവശ്യപ്പെടുമ്പോഴും, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ആവർത്തിക്കുകയും ചെയ്തു.

റഷീദയുടെ അഭ്യർത്ഥനയെ കുറിച്ചു പ്രതികരിക്കുവാൻ ബൈഡൻ തയ്യാറായില്ലെങ്കിലും അവരുടെ ആശങ്ക ഉൾകൊള്ളുന്നതായി ബൈഡൻ പറഞ്ഞു. റഷീദായുടെ ഗ്രാന്റ് മദർ റുഫ്തിയ താലിബ് വെസ്റ്റ് ബാങ്കിൽ ഉണ്ടെന്നും, അവരുടെ സംരക്ഷണത്തിന് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.