- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജകുമാരിയെ കൊന്നത് ബി ബി സി! മാർട്ടിൻ ബഷീർ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുമായി ബ്ലാക്ക്മെയിൽ ചെയ്തപ്പോൾ പേടിച്ച് എല്ലാം തുറന്നുപറഞ്ഞു; വ്യാജ അഭിമുഖത്തിൽ മാപ്പ് പറഞ്ഞ് ബിബി സി; ബ്രിട്ടൻ വീണ്ടും ഡയാനയെ ഓർത്തു വിലപിക്കുന്നു
ജനശ്രദ്ധയാകർഷിക്കുന്ന ഒരു വാർത്തായ്ക്കയി ഏതൊരു പത്രപ്രവർത്തകനും കൊതിക്കുക സ്വാഭാവികം. എന്നാൽ, ശൂന്യതയിൽ നിന്നു ഏത് മാർഗ്ഗവുമുപയോഗിച്ച് വാർത്തകൾ സൃഷ്ടിക്കുമ്പോൾ അതിന്റെ ദുരന്തമനുഭവിക്കുന്നത് പലപ്പോഴും നിരപരാധികളായിരിക്കും. സാധാരണക്കാർ മാത്രമല്ല ഉന്നത സ്ഥാനത്തിരിക്കുന്നവരും സമൂഹത്തിൽ സ്വാധീനമുള്ളവരും പോലും പലപ്പോഴും ഇത്തരം വ്യാജവാർത്തകൾക്ക് ഇരയാകാറുണ്ട്. ഇതാ അത്തരമൊരു ദുരന്തകഥയുടെ ചുരുളഴിയുകയാണിപ്പോൾ. ലോകം മുഴുവൻ സ്നേഹിച്ച ഡയാന രാജകുമരിയുടെ ദുർവിധിക്ക് ആരംഭം കുറിച്ചത് അത്തരത്തിലൊരു വാർത്ത സൃഷ്ടിക്കുവാനുള്ള ഒരു പത്രപ്രവർത്തകന്റെ അമിതാവേശമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മാർട്ടിൻ ബഷീർ എന്ന പത്രപ്രവർത്തകൻ ബി ബി സിക്കായി എടുത്ത ഒരു ടെലിവിഷൻ അഭിമുഖമായിരുന്നു ഡയാന രാജകുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. വിവാഹേതര ബന്ധമുൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയ ആ അഭിമുഖമായിരുന്നു ചാൾസിന്റെയും ഡയാനയുടെയും ഔദ്യോഗിക വേർപിരിയലിന് വഴിമരുന്നിട്ടത്. വ്യാജ ബാങ്ക് രേഖകൾ ഉൾപ്പടെ നിർമ്മിച്ച് ഡയാനയെ ബ്ലാക്ക്മെയിൽ ചെയ്തായിരുന്നു ആ അഭിമുഖത്തിന് നിർബന്ധിതയാക്കിയതെന്ന കാര്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ 25 വർഷമായി ബി ബി സിയും മാർട്ടിൻ ബഷീറും സ്ഥിരമായി നിഷേധിച്ചുകൊണ്ടിരുന്ന വസ്തുതകൾ പുറത്തുവന്നത് ഇക്കാര്യം അന്വേഷിക്കുവാൻ നിയമിച്ച മുൻ ജഡ്ജി ലോർഡ് ഡൈസൺന്റെ കണ്ടെത്തലുകളാണ്. കഴിഞ്ഞ ആറുമാസമായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോൾ ബിബിസിയുടെ റിലിജ്യൺ എഡിറ്റർ ആയ മാർട്ടിൻ ബഷീറിനേയും ഡൈസൺ ചോദ്യം ചെയ്തിരുനു. എന്നാൽ, ഡയാനയുടെ സഹോദർൻ ഏൾ സ്പെൻസറുമായുള്ള കൂടിക്കാഴ്‌ച്ചയെ കുറിച്ച് വ്യക്തമായ ഒരു വിവരണം നൽകാൻ ബഷീറിനായില്ല. ഈ കൂടിക്കാഴ്‌ച്ചയാണ് എല്ലാ സംഭവങ്ങൾക്കും തുടക്കം കുറിച്ചത്. ഇതിനെ കുറിച്ച് വ്യക്തമായ വിവരണം ഏൾ സ്പെൻസർ അന്വേഷണോദ്യോഗസ്ഥന് നൽകിയിരുന്നു.
ഡയാനയിലേക്ക് എത്തുന്നത് സഹോദരനിലൂടെ
ആരെയും വശീകരിക്കാൻ കഴിവുള്ള വ്യക്തി എന്ന് അന്വേഷണോദ്യോഗസ്ഥനായ മുൻ ജൻഡ്ജി നിരീക്ഷിച്ച മാർട്ടിൻ ബഷീർ ഡയാനയിലേക്ക് എത്തുന്നത് അവർക്ക് ഏറെ പ്രിയപ്പെട്ട സഹോദരൻ ഏൾ സ്പെൻസറിലൂടെയായിരുന്നു. അന്നേ ചില പൊട്ടലും ചീറ്റലും ഉണ്ടായിരുന്ന ഡയാനയുടെ ജീവിതത്തിൽ സഹതാപം രേഖപ്പെടുത്തിക്കൊണ്ട്, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ കുറിച്ച് വ്യാജവാർത്തകൾ പറഞ്ഞാണ് ഇയാൾ ഡയാനയുടെ സഹോദരന്റെ സ്നേഹം പിടിച്ചുപറ്റിയത്.
ഇതിനായി ഒരുകൂട്ടം വ്യാജരേഖകളും ഇയാൾ ചമച്ചിരുന്നു. ജഡ്ജിയുടെ അഭിപ്രായപ്രകാരം, ഇയാൾ കാണിച്ചത് മുഴുവനുമല്ലെങ്കിൽ പോലും മിക്കതും വ്യാജരേഖകളായിരുന്നത്രെ. ഡയാനയുടെ സ്വകാര്യ എഴുത്തുകൾ പരിശോധിക്കുക, കാർ ട്രാക്ക് ചെയ്യുക, ഫോൺ ട്രാപ്പ് ചെയ്യുക തുടങ്ങിയവയ്ക്കൊപ്പം ഡയാനയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അടുത്ത സുഹൃത്തുക്കളും വരെ രാജകുടുംബാംഗങ്ങൾക്കായി ഡയാനയെ വഞ്ചിക്കുകയാണെന്ന് ഇയാൾ വിവിധ കൃത്രിമ രേഖകളുടെ സഹായത്തോടെ വരുത്തിത്തീർത്തു.
ചാൾസ് രാജകുമാരനും, കുട്ടികളായിരുന്ന വില്യമിനേയും ഹാരിയേയും നോക്കാൻ വന്ന ടിഗ്ഗി ലെഗ്ഗെ ബൂർക്ക് എന്ന സ്ത്രീയുമായി രഹസ്യ യാത്രകൾ നടത്തിയെന്നുമൊക്കെ ഇയാൾ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചെടുത്തു. മാത്രമല്ല, ചാൾസും ടിഗ്ഗിയും തമ്മിൽ പ്രണയമാണെന്നു വരെ ഇയാൾ വരുത്തിതീർത്തു. വ്യാജരേഖകൾ സഹിതമുള്ള കൃത്യമായ മസ്തിഷ്‌ക പ്രക്ഷാളനം ഡയാനയെ ചിത്തഭ്രമത്തിനടുത്തെത്തിച്ചതായി ലോർഡ് ഡൈസൺ കണ്ടെത്തി. അവരുമായി അടുത്ത വൃത്തങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ അനുമാനത്തിലെത്തിയത്. തന്റെ സുരക്ഷയെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള അകാരണമായ ഭയം അവരിൽ ഉടലെടുത്തിരുന്നു.
ബഷീറിന്റെ വാദങ്ങൾ പൊളിയുന്നു
ഡയാനയുടെ സഹോദരനായ സ്പെൻസറുടെ മുൻ സെക്യുരിറ്റി ഉദ്യോഗസ്ഥന് പണം നല്കി, അദ്ദേഹത്തിന്റെപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നായിരുന്നു ബഷീർ സ്പെൻസറെ ധരിപ്പിച്ചത്. ഇത് തെളിയിക്കുവാനായുള്ള ഒരു ബാങ്ക് സ്റ്റേറ്റ്മെന്റും അയാൾ സ്പെൻസറെ കാണിച്ചിരുന്നു. ഡയാനയുമായി പരിചയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം താൻ അവരോടൊപ്പം ഒരു ഹ്രസ്വ യാത്ര നടത്തിയെന്നും അവിടെ വച്ച് ഡയാനയാണ് ഈ വിവരങ്ങൾ കൈമാറിയതെന്നുമായിരുന്നു ബഷീറിന്റെ വാദം. എന്നാൽ, ബഷീർ തന്നെ ഫോണിൽ വിളിച്ച് രണ്ട് ബാങ്ക്സ്റ്റേറ്റുമെന്റുകൾ കൃത്രിമമായി തയ്യാറാക്കണമെന്നും, അത്യാവശ്യമാണെന്നും പറഞ്ഞവിവരം ബി ബി സിയുടെ ഗ്രാഫിക് ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത് ബഷീറിന്റെ വാദങ്ങളെ പൊളിച്ചു.
അതുപോലെ, ചിലകാര്യങ്ങൾ തന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഡയാന വിളിക്കുകയായിരുന്നു എന്ന വാദവുംതെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. സ്പെൻസറിനെ പ്രീതിപ്പെടുത്തി ഡയാനയുമായി സംസാരിക്കുവാനുള്ള മാർഗ്ഗം ബഷീർ സൃഷ്ടിക്കുകയായിരുന്നു എന്നും കണ്ടെത്തി. ചോദ്യം ചെയ്യലിന്റെ നാലാം ഘട്ടത്തിൽ മാത്രമാണ് വേറെ നിവർത്തിയില്ലാതെ വന്നപ്പോൾ താൻ സ്പെൻസറെ കാണിച്ചത് വ്യാജരേഖകളായിരുന്നു എന്ന് ബഷീർ സമ്മതിച്ചത്. ബി ബി സിയുടെ നയങ്ങളേയും നീതിസാരങ്ങളേയും ബഷീർ ലംഘിച്ചതായി ലോർഡ് ഡൈസൺ കണ്ടെത്തി.
എന്നാൽ, വ്യാജരേഖകളേക്കാൾ ഏറെ ഡയാനയെ തളർത്തിയത് ഇയാൾ അവരിൽ വളർത്തിയെടുത്ത അരക്ഷിതബോധമായിരുന്നു. അവർക്കെതിരെ ഒരു വധശ്രമമോ അല്ലെങ്കിൽ, എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയോ ഉണ്ടാകുമെന്ന ഭയം ഡയാനയിൽ ഉറപ്പിക്കുന്നതിൽ അയാൾ വിജയിച്ചു. ഇതിനെ തുടർന്നാണ് ഇവർ രാജകുടുംബവുമായി കഴിയാവുന്നത്ര അകലം പാലിക്കാൻ ശ്രമിച്ചതും ഒടുവിൽ വിവാദ അഭിമുഖമുണ്ടാകുന്നതും..
അതുകഴിഞ്ഞും ബി ബി സിക്ക് തെറ്റുമനസ്സിലാക്കി ധാരാളം സമയമുണ്ടായിരുന്നെങ്കിലും അവർ എന്തുകൊണ്ട് അത് ചെയ്തില്ല എന്നതും അദ്ഭുതമാണ്. മാത്രമല്ല, അന്ന് താരതമ്യേന അത്ര അറിയപ്പെടാത്ത മാർട്ടിൻ ബഷീറിനെ പോലെ ഒരു പത്രപ്രവർത്തകന് ഡയാന രാജകുമാരിയെ പോലെയുള്ള ഒരു വ്യക്തിയിൽ നിന്നും അഭിമുഖത്തിനുള്ള അനുമതി ലഭിച്ചതിലും ആരും അസ്വാഭാവികത കണ്ടില്ലെന്നതും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. പനോരമയിലെ ചില റിപ്പോർട്ടർമാർ ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും പനോരമ എഡിറ്റർ അത് കാര്യമായി എടുക്കുകയുമുണ്ടായില്ല.
മറുനാടന് ഡെസ്ക്