- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസ ഫത്‌ഹേ മുബാറക് ഇന്ന്; മന്ത്രി വി അബ്ദുൽ റഹ്‌മാൻ മുഖ്യാതിഥി
ബഹ്റൈൻ അടക്കമുള്ള ആറു ഗൾഫ് രാജ്യങ്ങളിലായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ നാളെ പുതിയ മദ്രസ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നു.ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 4:30 നു ആരംഭിക്കുന്ന 'ഫത്‌ഹേ മുബാറകി'ൽകേരള ന്യൂനപക്ഷ ക്ഷേമ, പ്രവാസി കാര്യ മന്ത്രി വി അബ്ദുൽ റഹ്‌മാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫാതിഹ ചൊല്ലിക്കൊടുക്കുന്നതോടെ പഠനത്തിന് ഔപചാരിക തുടക്കമാകും.
മഅദിൻ വിദ്യാഭ്യാസ വിപ്ലവങ്ങളുടെ നായകൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി സംഗമം ഉൽഘാടനം ചെയ്യും.
കെജി ക്ലാസ് മുതൽ പ്ലസ് 2 വരെ വ്യവസ്ഥാപിതമായ രീതിയിൽ ആണ് മദ്‌റസകൾ പ്രവർത്തിക്കുന്നത്.ഐ എസ് ഒ അംഗീകാരമുള്ള സുന്നീ വിദ്യാഭ്യാസ ബോർഡ് സിലബസ് ആണ് ഗൾഫിൽ പിന്തുടരുന്നത്. സുന്നീ വിദ്യാഭ്യാസ ബോർഡിന് അറബി, മലയാളം, തമിഴ്, കന്നഡ, ഉറുദു, ബംഗാൾ, ആസമി, ഇംഗ്ലീഷ്, ഗുജറാത്തി എന്നീ ഭാഷകളിൽ പാഠപുസ്തകങ്ങൾ ഉണ്ട്.
കോവിഡ് പ്രതിസന്ധി മൂലം ഓണ്‌ലൈൻ ക്ലാസുകളിലൂടെയാണ് പഠനം. സൂം/ഗൂഗിൾ മീറ്റ്/ ഗോ റ്റു മീറ്റിങ് പോലുള്ള ആപ്പുകൾ വഴി നേരിട്ട് ലൈവായാണ് ക്ലാസുകൾ നടക്കുന്നത്.
സയ്യിദ് അലി ബാഫഖി തങ്ങൾ, ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി, ഡോക്ടർ അബ്ദുൽ അസീസ് ഫൈസി ചെറുവാടി തുടങ്ങി വിദ്യാഭ്യാസ വിചക്ഷണർ പരിപാടിയിൽ സംബന്ധിക്കും. ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും.
Meeting ID: 313 313 0033
Passcode: icf എന്ന ലിങ്ക് വഴി പരിപാടി യിൽ ഏവർക്കും ജോയിൻ ചെയ്യാം. ആദ്യത്തെ 1000 പേർക്ക് മാത്രമാണ് സൂം പ്രവേശനമെന്ന് സംഘാടകർ അറിയിച്ചു.
ശേഷം ഉള്ളവർക്ക് യൂ ട്യൂബ് ചാനലിൽ പ്രോഗ്രാം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.