- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ കോവിഡ് മഹാമാരി വ്യാപകമായതോടെ നിർത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു; ആദ്യ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി
ഹണ്ടസ് വില്ല:(ടെക്സസ്): ടെക്സസിൽ കോവിഡ് മഹാമാരി വ്യാപകമായതോടെ നിർത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു.മെയ് 19 ബുധനാഴ്ച വൈകീട്ട് 83 വയസ്സുള്ള ആന്റിയെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ക്വിന്റിൽ ജോൺസിന്റെ വധശിക്ഷയാണ് ഹണ്ടസ് വില്ലാ ജയിലിൽ നടപ്പാക്കിയത്.
1999 ൽ 22 വർഷം മുമ്പാണ് സംഭവം. മയക്കുമരുന്ന് വാങ്ങുന്നതിന് 30 ഡോളർ ആന്റിയോടു ചോദിച്ചുവെങ്കിലും നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് പേഴ്സിൽ നിന്നും ബലമായി 30 ഡോളർ എടുക്കുകയും, തടുത്ത അമ്മൂമ്മയെ ബാറ്റു കൊണ്ടു തലയ്ക്കടിക്കുകയുമായിരുന്നു. 2001 ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.
22 വർഷത്തെ ജയിൽ ജീവിതത്തിനിടയിൽ താൻ തികച്ചും വ്യത്യസ്തനായ മനുഷ്യനായെന്നും, വധശിക്ഷ ഒഴിവാക്കണമെന്നും അറ്റോർണി മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അമ്മൂമ്മയുടെ സഹോദരിയും ജോൺസിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ടെക്സസ് ബോർഡ് ഓഫ് പാർഡൻസ് ആൻഡ് പരോൾസ് ചൊവ്വാഴ്ച പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. ഗവർണ്ണർ ഗ്രേഗ് ഏബട്ടിനോട് വധശിക്ഷ മുപ്പതു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് അഭ്യർത്ഥിച്ചതും പരിഗണിക്കപ്പെട്ടില്ല.ഗ്രേഗ് ഏബട്ട് 2015 ൽ ഗവർണ്ണർ പദവി ഏറ്റെടുത്തതിന് ശേഷം 50 ൽ പരം വധശിക്ഷകളാണ് ടെക്സസ്സിൽ നടപ്പാക്കിയത്.
ചൊവ്വാഴ്ച ജോൺസിന്റെ ക്ലമൻസി അപേക്ഷ തള്ളിയതോടെ വധശിക്ഷക്കെതിരെ ഹണ്ട്സ് വില്ല ജയിലിനു പുറത്തു നിരവധി പേർ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.