- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൺ രണ്ടു വെന്റിലേറ്ററുകൾ സംഭാവന ചെയ്യും
'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' പദ്ധതിയുടെ ഭാഗമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയുടെ ജീവൻ രക്ഷാ ശ്രമങ്ങൾക്ക് കരൂത്ത് പകർന്ന്, കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൺ രണ്ടു വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. സംഘടന പദ്ധതിയുടെ ഭാഗമായി പതിനായിരം ഡോളർ സംഭാവന നൽകിയതിനു പുറമെയാണ് രണ്ടു വെന്റിലേറ്ററുകൾ കൂടി സംഭാവന ചെയ്യുന്നത്.
പിറന്ന നാടിനെയും സഹോദരങ്ങളെയും മഹാമാരിയിൽ നിന്നും രക്ഷിക്കുകയെന്നത് ഓരോ മലയാളിയുടെയും കർത്തവ്യമാണെന്നും , ഫോമയുടെ ജീവ കാരുണ്യ പ്രവർത്തികളിൽ പങ്കാളിയാകുന്നത്തിൽ കേരള അസോസിയേഷൻ ഓഫ് വാഷിങ്ടനിലെ ഓരോ മലയാളിയും അഭിമാനിക്കുന്നുവെന്നും, സംഭാവനകൾ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും കേരള അസോസിയേഷൻ ഓഫ് വാഷിങ്ടൺ ഭാരവാഹികളായ പ്രസിഡന്റ് പ്രമോദ് മാഞ്ഞാലി, സെക്രട്ടറി രാഹുൽ നായർ, ട്രഷറർ ജോജി ജോസഫ്, വൈസ് പ്രസിഡന്റ് വിജയ് നാരായൺ, ജോയിന്റ് സെക്രട്ടറി രോഹിത് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സിജോ തോമസ്, എന്നിവർ അറിയിച്ചു.
ചാരിറ്റി കോഓർഡിനേറ്റർ ബിനു സുരേന്ദ്രനാഥ് ഈ ക്യാമ്പയിനിങ്ങിനു നേതൃത്വം കൊടുത്തു. അമേരിക്കൻ മലയാളീ അംഗസംഘടനകളിൽ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ ചാരിറ്റി ഫണ്ട് സംഘടിപ്പിക്കാൻ KAW നു സാധിച്ചത് അഭിനന്ദനീയമാണ്. മുഴുവൻ ധന സഹായവും ഫോമാ വഴി കേരളത്തിലേക്ക് എത്തിക്കുവാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു






