- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മലയാളി കുടുംബത്തിലെ നാലാമനും മരിച്ചു; അച്ഛനും അമ്മയും അടക്കം ഉറ്റവരെല്ലാം പോയതോടെ ഒറ്റയ്ക്കായത് പ്ലസ് വൺ വിദ്യാർത്ഥി
നാദാപുരം: ഗുജറാത്തിൽ കോവിഡ് ബാധിച്ചു മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. അച്ഛനും അമ്മയും അടക്കം ഉറ്റവരെല്ലാം പോയതോടെ ഒറ്റയ്ക്കായത് ഏകമകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ജോഹാൻ ഫിലിപ്പ്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വിലങ്ങാട് സ്വദേശി കാരിക്കുന്നേൽ തോമസ് കുട്ടി (49) ആണ് ഇന്നലെ മരിച്ചത്. ഇതോടെ ഈ കുടുംബത്തിലെ കോവിഡ് മരണം നാലായി.
തോമസ് കുട്ടിയുടെ അമ്മ മേരി (66), അച്ഛൻ കെ.ടി.ഫിലിപ്പ് (71), തോമസ് കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതി ജീവനക്കാരിയുമായ സ്മിത (43) എന്നിവർ കഴിഞ്ഞ മാസം അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചിരുന്നു. അഹമ്മദാബാദിൽ ഇന്റീരിയർ ഡിസൈനറും വ്യാപാരിയുമായ തോമസ് കുട്ടി അന്നേ ചികിത്സയിലായിരുന്നു. തോമസ്‌കുട്ടിയുടെയും സ്മിതയുടെയും ഏക മകൻ ജോഹാൻ ഫിലിപ്പ് പ്ലസ് വൺ വിദ്യാർത്ഥിയാണ്.
Next Story