- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത സുഹൃത്തുക്കളായ മൂന്ന് പേർ സാനിറ്റൈസർ കുടിച്ച് മരിച്ചത് ഒരേ ദിവസം; സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്
കോഴിക്കോട്: അടുത്ത സുഹൃത്തുക്കളായ മൂന്ന് പേർ സാനിറ്റൈസർ കുടിച്ച് മരിച്ചത് ഒരേ ദിവസം. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. എന്നാൽ അസ്വാഭാവിക മരണമായിട്ടും ബന്ധുക്കൾ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീടു ലഭിച്ച പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണു മൂന്ന് പേരുടെയും മരണം സാനിറ്റൈസർ കുടിച്ചത് മൂലമാണെന്നു വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
മെയ് ഒൻപതിനാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യത്തെയാൾ വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. പിന്നീടു മരിച്ചു. അതേ ദിവസം രണ്ടാമത്തെയാളെയും കട്ടിലിൽ കുഴഞ്ഞു കിടക്കുന്നതു കണ്ടു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ ദിവസം വൈകിട്ടു മൂന്ന് മണിയോടെയാണ് തളർച്ച വന്നതിനെ തുടർന്നു മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാനിറ്റൈസർ കഴിച്ചിരുന്നതായി ഇയാൾ പറഞ്ഞതിനെ തുടർന്നു മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും മരിച്ചു. ഇതിൽ രണ്ടാമത്തെയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിലും ഹൃദയാഘാതമാണു മരണകാരണമായി സൂചിപ്പിച്ചിരുന്നത്.