- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് നിർദ്ദേശം മറികടന്ന് രാത്രിയിൽ കറക്കം; ഓടിച്ചിട്ട് പിടിച്ച് ചൂരൽക്കഷായം നൽകി പൊലീസ്
ഈരാറ്റുപേട്ട: അധിക നിയന്ത്രണം നടപ്പാക്കിയ ഈരാറ്റുപേട്ട നഗരസഭയിൽ പൊലീസ് നിർദ്ദേശം മറികടന്ന് രാത്രിയിൽ കറങ്ങി നടന്ന യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് ചൂരൽക്കഷായം നൽകി പൊലീസ്. പൊലീസിനെ കണ്ടു വിരണ്ടോടിയ 3 പേർക്കു പരുക്കേറ്റു. മറ്റയ്ക്കാട് സ്വദേശികളായ അജ്മൽ(17), സാദിഖ്(17), മുസ്തഫ(18), അസിം(17), അൻസിൽ(17) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9 മണിയോടെ മറ്റയ്ക്കാടാണ് സംഭവം. ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ നിയന്ത്രണങ്ങൾ ലംഘിച്ചു യുവാക്കൾ കൂട്ടം കൂടുന്നുണ്ടെന്ന് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണു എസ്എച്ച്ഒ എസ്.എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. കൂട്ടംകൂടി നിന്ന യുവാക്കളെ പൊലീസ് വിരട്ടിയോടിച്ചു. ഇതിനിടെ നിലത്തു വീണാണു യുവാക്കൾക്കു പരുക്കേറ്റതെന്ന് എസ്എച്ച്ഒ പ്രദീപ് കുമാർ പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങുന്നതിനു നിയന്ത്രണമുണ്ട്. നഗരസഭയുടെ അതിർത്തി റോഡുകൾ പൂർണമായി അടച്ച് അവശ്യ സർവീസുകൾക്കു മാത്രമാണ് അനുമതിയുള്ളത്. ഇത് ലംഘിച്ചു കറങ്ങി നടക്കുന്നത്. കോവിഡ് നിയമങ്ങൾ ലംഘിച്ചതിനു പരുക്കേറ്റവർ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.