പൊന്നാനി: ഉജ്ജ്വല തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഭരണത്തുടർച്ച നേടിയെടുത്ത ഇടതുപക്ഷ മുന്നണി മന്ത്രിസഭയ്ക്കും അതിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയനും അഭിനനനവും ആശംസയും നേർന്നു കൊണ്ട്സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ സന്ദേശം അയച്ചു.ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ വളരെ താല്പര്യത്തോടെ കേൾക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളരെ ഭദ്രമാണന്ന് കാസിം കോയ പറഞ്ഞു. അതിനാൽ തന്നെ,നൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ടന്നും അദ്ദേഹം തുടർന്നു.അഭിനന്ദന സന്ദേശത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി സന്ദേശം കൈപറ്റിയതായും കാസിം കോയ പറഞ്ഞു. ചരിത്രവിജയത്തിനു ശേഷം തുടർഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ 20-ാം തീയ്യതിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.മുഖ്യമന്ത്രിക്ക് ഹജ്ജ് കമ്മിറ്റിയംഗം കാസിം കോയ അയച്ച സന്ദേശം: ബഹുമാനപ്പെട്ട മുഖ്യമന്ത്രി സർ, എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു.. അങ്ങ് നയിക്കുന്ന പാർട്ടി സംവിധാനം ലോകത്തിന് തന്നെ മാതൃകയായി നല്ലൊരു വികസന സാമ്രാജ്യം കെട്ടിപെടുക്കുവാൻ അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ.... അങ്ങയുടെ മന്ത്രിസഭയ്ക്ക് എല്ലാവിധ ഭാവന നേർന്നുകൊണ്ട് അങ്ങയുടെ സഹോദരൻ കെ എം മുഹമ്മദ് ഖാസിം കോയ പൊന്നാനി (സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ) ... പ്രാർത്ഥനയോടെ...