- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് ഉപഭോക്താക്കൾക്ക് എയർടെൽ സിഇഒയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സൈബർ തട്ടിപ്പുകളുടെ എണ്ണം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എയർടെൽ ഇന്ത്യ,ദക്ഷിണേഷ്യ സിഇഒ ഗോപാൽ വിറ്റൽ. എയർടെൽ ഉപഭോക്താക്കൾക്കുള്ള കത്തിലൂടെയാണ് വിറ്റൽ മുന്നറിയിപ്പു നൽകുന്നത്. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യമൊട്ടാകെ ബാധിക്കുകയും പല മേഖലകളും ലോക്ക്ഡൗണിലാകുകയും ചെയ്തതോടെ ആളുകൾ ഓൺലൈൻ ഇടപാടുകൾ കൂടുതലായി ഉപയോഗിക്കുന്നു, നിർഭാഗ്യകരമെന്ന് പറയട്ടെ സൈബർ തട്ടിപ്പുകാരും വർധിക്കുന്നുവെന്ന് വിറ്റൽ ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തിൽ ശേഖരിച്ചിട്ടുള്ള പല അക്കൗണ്ടുകളും ട്രാക്ക് ചെയ്യാൻ കഴിയുന്ന ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുന്നതിനെതിരെ വിറ്റൽ താക്കീതു നൽകുന്നു. ഡിജിറ്റൽ പേയ്മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്. തട്ടിപ്പിന് ഇരയാകുമെന്ന ആശങ്ക വേണ്ടാത്ത എയർടെൽ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമായ എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ എയർടെൽ സേഫ് പേയും വിറ്റൽ പരിചയപ്പെടുത്തുന്നുണ്ട്. ഉപഭോക്താവ് അറിയാതെ ഒരിക്കലും പണം അക്കൗണ്ടിൽ നിന്നും നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
ഇത് രണ്ടാം തവണയാണ് സിഇഒ ഉപഭോക്താക്കൾക്ക് കത്തിലൂടെ മുന്നറിയിപ്പു നൽകുന്നത്. സൈബർ തട്ടിപ്പ് നടക്കുന്നത് പ്രധാനമായും രണ്ടു മാർഗങ്ങളിലൂടെയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എയർടെൽ ജീവനക്കാർ എന്ന വ്യാജേന വരിക്കാരനെ വിളിക്കുക അല്ലെങ്കിൽ എസ്എംഎസ് അയച്ച് കെവൈസി (ഉപഭോക്താവിന്റെ വിവരങ്ങൾ) അപൂർണമാണെന്ന് അറിയിക്കുന്നു. ഉപഭോക്താവിനോട് 'എയർടെൽ ക്വിക്ക് സപ്പോർട്ട്' എന്ന ഇല്ലാത്തൊരു ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാൻ പറയും.
ഇല്ലാത്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താവിനെ ടീം വ്യൂവർ ക്വിക്ക് ആപ്പിലേക്ക് തിരിക്കും. ഈ ആപ്പിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകുന്നു. അതിലുള്ള വിവരങ്ങൾ ശേഖരിക്കാനും എളുപ്പമാകുന്നു. ഉപഭോക്താവ് തന്നെ അത് ഇൻസ്റ്റോൾ ചെയ്താലും ഉപകരണവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും തട്ടിപ്പുകാരന് ലഭ്യമാകുമെന്ന് വിറ്റൽ വിശദമാക്കുന്നു.
വിഐപി നമ്പറുകൾ നൽകാം എന്നു പറഞ്ഞാണ് തട്ടിപ്പിന്റെ മറ്റൊരു മാർഗം. നമ്പർ ലഭിക്കുന്നതിനായി ഡിസ്‌ക്കൗണ്ട് ഓഫറുകൾ നൽകും. എന്നിട്ട് ടോക്കൺ അല്ലെങ്കിൽ ബുക്കിങ് തുക ആവശ്യപ്പെടും. ഫണ്ട് ലഭിച്ചു കഴിഞ്ഞാൽ പിന്നെ മറുപടിയൊന്നു ഉണ്ടാകില്ല, അവരെ കണ്ടെത്താനും പറ്റില്ല. വിഐപി നമ്പറുകൾ നൽകുന്ന ഏർപ്പാടൊന്നും എയർടെലിനില്ലെന്നും മൂന്നാമതൊരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടില്ലെന്നും വിറ്റൽ വ്യക്തമാക്കുന്നു.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉടനെ 121 ലേക്ക് വിളിച്ച് സംശയം മാറ്റി സ്ഥിരീകരിക്കണമെന്നും വിറ്റൽ കത്തിൽ പറയുന്നു.
ഇത്തരം നിരവധി തട്ടിപ്പുകളെക്കുറിച്ചും വിറ്റൽ കത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നാണെന്ന വാജ്യേന വിളിച്ച് അക്കൗണ്ട് വിവരങ്ങൾ അല്ലെങ്കിൽ തടസം നീക്കാൻ ഒടിപി എന്നെല്ലാം ചോദിക്കും. നിങ്ങളുടെ അക്കൗണ്ടിലെ പണം മാത്രമാണ് അവരുടെ ലക്ഷ്യം. അത് പിൻവലിച്ചുകൊണ്ടു പോകും.
പഴയ സാധനങ്ങൾ വാങ്ങും എന്ന് പറഞ്ഞ് വിളിക്കുന്ന തട്ടിപ്പുകാരുമുണ്ട്. വെബ്സൈറ്റിലെ ഉൽപ്പന്നങ്ങൾ സംബന്ധിച്ച് വിലപേശും. തുടർന്ന് പണം നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളുടെ യുപിഐ വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ ചോദിക്കും ഉപഭോക്താവ് അക്കൗണ്ട് വിവരങ്ങൾ നൽകുമ്പോൾ ഫോണിലേക്ക് എസ്എംഎസ് ലിങ്ക് വരും. ഇത് ക്ലിക്ക് ചെയ്താൽ പണം ക്രെഡിറ്റ് ആകുന്നതിന് പകരം ഡെബിറ്റ് ആകും.
ഇതെല്ലാം തടയുന്നതിനായാണ് എയർടെൽ സേഫ് പേ എന്ന സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റ് സംവിധാനമാണിതെന്നും പണം അക്കൗണ്ടിൽ നിന്നും എടുക്കും മുമ്പ് ഒരിക്കൽ കൂടി ഉപഭോക്താവിനോട് ചോദിച്ച് ഉറപ്പു വരുത്തുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്നും വിറ്റൽ പറയുന്നു.
എയർടെൽ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലൂടെ എയർടെൽ സേഫ് പേ ആക്റ്റീവാക്കാം.
രണ്ടു ലക്ഷം രൂപവരെ പരമാവധി മിനിമം ബാലൻസ് പരിധിയും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെയുള്ള നിക്ഷേപത്തിന് ആറു ശതമാനം പലിശയുമായി എയർടെൽ പേയ്മെന്റ്സ് ബാങ്ക് സെക്കണ്ടറി അക്കൗണ്ടായി വരിക്കാർക്ക് ഉപയോഗിക്കാം. യുപിഐ ആപ്പുമായും ലിങ്ക് ചെയ്യാം.
എയർടെൽ താങ്ക്സ് ആപ്പിലൂടെ അല്ലെങ്കിൽ എയർടെൽ വെബ്സൈറ്റിലൂടെ ഉപഭോക്താക്കളിൽ നിന്നും കത്തിന് മറുപടിയും തേടുന്നുണ്ട് സിഇഒ ഗോപാൽ വിറ്റൽ.