- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പച്ചക്കറിക്കച്ചവടം നടത്തി; കൗമാരക്കാരനെ മർദ്ദിച്ച് കൊന്ന് പൊലീസ്: 17കാരന്റെ മരണം സംഭവിച്ചത് ക്രൂരമർദനത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ
ലക്‌നൗ: ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പച്ചക്കറിക്കച്ചവടം നടത്തിയ യുവാവിനെ പൊലീസ് മർദിച്ചു കൊന്നു. യുപിയിലെ ഉന്നാവ് ജില്ലയിലെ ഭട്പുരിയിൽ 17കാരനാണ് പൊലീസുകാരുടെ ക്രൂര മർദ്ദനത്തിനൊടുവിൽ കൊല്ലപ്പെട്ടത്. പച്ചക്കറിയുമായി വഴിയോര വിൽപന നടത്തിയ ഫൈസൽ ആണ് കൊല്ലപ്പെട്ടത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഹോം ഗാർഡും ചേർന്നാണ് ഫൈസലിനെ അതിക്രൂരമായി മർദ്ദിച്ചത്. ജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ഹോം ഗാർഡിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഹോം ഗാർഡിനെ സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തു.
കോവിഡ് നിയന്ത്രണം ലംഘിച്ച് വ്യാപാരം നടത്തിയതിന്റെ പേരിൽ പൊലീസുമായി തർക്കിച്ച ഫൈസലിനെ അറസ്റ്റ് ചെയ്ത് കോട്വാലി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചു മർദനമേറ്റതിനെ തുടർന്നു നെഞ്ചുവേദന ഉണ്ടായതോടെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ബന്ധുക്കൾ പറഞ്ഞു.