- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ചികിത്സ തേടണം; പാരസെറ്റമോൾ കഴിച്ചു കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുതേ: ആശുപത്രി കിടക്കയിൽ നിന്നും കണ്ണൻ അവസാനമായി അയച്ച ശബ്ദ സന്ദേശം ഇങ്ങനെ

കൊടുങ്ങല്ലൂർ: കോവിഡ് പോസിറ്റിവായി കണ്ണൻ എന്ന യുവാവ് മരണത്തിന് കീഴടങ്ങി. ചന്തപ്പുര പെട്രോൾ പമ്പിനു സമീപം ശ്രീരാഗം മൊബൈൽ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തൻകാട്ടിൽ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകൻ കണ്ണൻ (40) ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് കണ്ണൻ അവസാനമായി അയച്ച ശബ്ദ സന്ദേശം കേട്ട് പൊട്ടിക്കരയുകയാണ് സുഹൃത്തുക്കൾ.
കണ്ണന്റെ വാക്കുകൾ ഇങ്ങനെ: 'കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പാരസെറ്റമോൾ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുത്.' കൊടുങ്ങല്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ച യുവാവ് ആശുപത്രിയിൽ നിന്നു സുഹൃത്തുക്കൾക്കു അയച്ച സന്ദേശത്തിലെ വരികളാണ്. സന്ദേശം അയച്ചു വൈകും മുൻപേ യുവാവ് മരണത്തിനു കീഴടങ്ങി.
കോവിഡിന് ശേഷം ന്യുമോണിയ ബാധിച്ചായിരുന്നു കണ്ണന്റെ മരണം. ഏപ്രിൽ 22 നു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു. ഇതിനിടയിലാണ് സുഹൃത്തുക്കൾക്കു ശബ്ദ സന്ദേശം അയച്ചത്. ആശുപത്രി കിടക്കയിൽ കിടന്നു രോഗാവസ്ഥ കണ്ണൻ വിവരിക്കുകയായിരുന്നു. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴം രാത്രിയാണു മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: രാധിക.

