തിരുവനന്തപുരം: എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ ഒന്നു മുതൽ 19 വരെയും എസ്എസ്എൽസി മൂല്യനിർണയം 7 മുതൽ 25 വരെയും നടത്തും. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് അതിനു മുൻപു വാക്‌സീൻ നൽകും.