- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലതിരിഞ്ഞുപോയ കൊച്ചുമകനേയോർത്ത് കരഞ്ഞു എലിസബത്ത് രാജ്ഞി; ചാൾസിനെതിരെ നടത്തിയ പരാമർശങ്ങൾ രാജ്ഞിക്കെതിരെയെന്ന് തിരിച്ചറിഞ്ഞ നിരാശ; സൂര്യൻ അസ്തമിക്കാത്ത രാജ്യത്തെ ഏറ്റവും നീണ്ടനാൾ ഭരിച്ച രാജ്ഞിക്ക് കൊച്ചുമകൻ തലവേദനയാകുമ്പോൾ
മക്കളേക്കാൾ ഇഷ്ടമായിരിക്കും കൊച്ചുമക്കളോട്. അതുകൊണ്ടുതന്നെ അവരുടെ ഓരോ പെരുമാറ്റവും ഉണ്ടാക്കുന്ന സന്തോഷത്തിനും സങ്കടത്തിനും അളവുണ്ടാവുകയുമില്ല. വഴിപിഴച്ചുപോയ കൊച്ചുമകനെ ഓർത്ത് കണ്ണീരുകുടിക്കുകയാണ് അവനെ ഒരുകാലത്ത് നെഞ്ചോടടക്കിപ്പിടിച്ച മുത്തശ്ശിയായ എലിസബത്ത് രാജ്ഞി എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ. തികച്ചും വ്യക്തിപരമായ ചില ആരോപണങ്ങൾ കഴിഞ്ഞദിവസം ഒരു അമേരിക്കൻ മാനസികാരോഗ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഹാരി ഉന്നയിച്ചിരുന്നു. ഉന്നംവച്ചത് ചാൾസ് രാജകുമാരനെ ആയിരുന്നെങ്കിലും അത് വന്നു തറച്ചത് എലിസബത്ത് രാജ്ഞിയിലായിരുന്നു എന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ചാൾസ് രാജകുമാരനെ അദ്ദേഹത്തിന്റെ മാതാപിതാക്കളായ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വളർത്തിയ രീതിയുമായി ബന്ധപ്പെട്ടായിരുന്നു ഹാരിയുടെ പരാമർശം. അദ്ദേഹത്തെ വളർത്തിയ അതേ രീതിയിൽ തന്നെ വളർത്താൻ ശ്രമിച്ചുവെന്നും അതായിരുന്നു തന്റെ ബാല്യത്തിന്റെ മനോഹാരിത നഷ്ടപ്പെടാൻ ഇടയാക്കിയതെന്നുമായിരുന്നു ഹാരിയുടെ പരാമർശം. ഇതുകൊട്ടാരം വൃത്തങ്ങളെ ഏറെ ചൊടിപ്പിച്ചിരുന്നു. ഈ ആരോപണമുന്നയിച്ചതിനെ തുടർന്ന് കൊട്ടാരം അധികൃതർ ഹാരിയെ ഫോണിൽ വിളിച്ച് രാജപദവികളുമായി ബന്ധപ്പെട്ട വിശേഷണങ്ങൾ ഉപയോഗിക്കരുതെന്ന് കർശനമായി വിലക്കുകയും ചെയ്തിരുന്നു.
ചാൾസിന്റെ രക്ഷാകർതൃ വൈഭവത്തെ ചോദ്യം ചെയ്യുകയും അതുവഴി പരോക്ഷമായി രാജ്ഞിയെ ചോദ്യം ചെയ്യുകയും ചെയ്ത നടപടിയിൽ കോപാകുലരായ രാജകുടുംബത്തിന് താങ്ങാവുന്നതായിരുന്നു പ്രസ്തുത പരിപാടിയുടെ തുടർ എപ്പിസോഡിൽ കുട്ടികളെന്ന നിലയിൽ തന്നെയും വില്യമിനെയും ദുഃഖങ്ങളെല്ലാം ഒറ്റക്ക് അനുഭവിക്കാൻ വിട്ടു എന്നും, പിതാവായ ചാൾസ് രാജകുമാരൻ തങ്ങളെ അവഗണിച്ചു എന്നുമുള്ള പരാമർശങ്ങൾ.
ഞാൻ ഇങ്ങനെയാണ് വളർന്നത്, നിങ്ങളേയും ഇങ്ങനെ വളർത്തും എന്ന് തന്റെ പിതാവ് കൂടെക്കൂടെ പറയാറുണ്ടായിരുന്നു എന്ന് ആരോപിച്ച ഹാരി തന്റെ ഭാര്യയിൽ ആത്മഹത്യാ പ്രവണത കണ്ടപ്പോൾ ചികിത്സിക്കണമെന്ന ആവശ്യം പോലും കൊട്ടാരം നിഷേധിച്ചതായും പറഞ്ഞിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടും ചാൾസ് നിശബ്ദത പാലിക്കുന്നത് എങ്ങനെയെങ്കിലും തന്റെ ഇളയ മകനെ നേർവഴിക്ക് കൊണ്ടുവരാനാകും എന്ന പ്രതീക്ഷയിലാണ് എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
എല്ലാം മറന്ന് പുത്രനോടും കുടുംബത്തോടുമൊപ്പം സന്തോഷകരമായ ഒരു ജീവിതം ഇപ്പോഴും ചാൾസ് ആഗ്രഹിക്കുന്നു. അതു കൊണ്ടുതന്നെയാണ് തന്റെ സ്വകാര്യതയിലേക്ക് കയറി ആക്രമിച്ചിട്ടും ചാൾസ് തികഞ്ഞ നിശബ്ദത പാലിക്കുന്നത്.