- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കസിനിടയിൽ സിംഹത്തിനിട്ടു കമ്പുകൊണ്ട് കുത്തി; കലിപൂണ്ട സിംഹം പരിശീലകനെ എടുത്തിട്ടു കുടഞ്ഞു; കാണികളിൽ ഒരാൾക്ക് ഹൃദയാഘാതം; തലനാരിഴയ്ക്ക് പരിശീലകൻ രക്ഷപ്പെട്ട കാഴ്ച്ച കാണാം
കടിക്കാത്ത പട്ടിയുടെ വായിൽ കൈയിട്ട് കടിവാങ്ങുന്നവർ ഏറെയുണ്ട് നമുക്ക് ചുറ്റും. അത്തരത്തിലൊരു സംഭവമാണിത്. ഒരു സർക്കസിലെ മൃഗപരിശീലകനാണ് പ്രദർശനത്തിനിടെ സിംഹത്തിന്റെ ആക്രമണം നേരിടേണ്ടി വന്നത്. സംഭവം കണ്ട കാണികൾ ഭയചകിതരായപ്പോൾ ഒരു ഗർഭിണിക്ക് ചുഴലിരോഗത്തിന് സമാനമായ അവസ്ഥ വന്നുചേർന്നു. കോപാകുലയായ സിംഹം തന്റെ ദ്രംഷ്ടങ്ങൾ പരിശീലകനിലേക്ക് കുത്തി താഴ്‌ത്തുന്നതുകണ്ട് നിരവധികുട്ടികളും രക്ഷിതാക്കളും ജീവനിൽ ഭയന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. റഷ്യയിലായിരുന്നു സംഭവമ്നടന്നത്.
വേഗ എന്ന പെൺസിംഹമാണ് ഗതികെട്ടപ്പോൾ തന്റെ പരിശീലകനായ മാക്സിം ഓർലോവിനെ കടന്നാക്രമിച്ചത്. പരിശീലകനും സഹായികളും ചേർന്ന് നീണ്ട ദണ്ഡുകൾ ഉപയോഗിച്ച് ഈ സിംഹത്തിനെ നിരന്തരം പീഡിപ്പിച്ചപ്പോഴാണ് ഇതിന് ക്ഷമയറ്റത്. നൊവോസിബ്രിസ്‌ക് മേഖലയിലെ മോഷ്‌കോവിൽ നടന്ന സംഭവത്തെ തുടർന്ന് പരിശീലകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേഗ, സാന്റാ എന്നീ രണ്ട് പെൺസിംഹങ്ങളാണ് ആ സമയത്ത് റിംഗിൽ ഉണ്ടായിരുന്നത്. ശാന്തരായി റിംഗിൽ നടന്നിരുന്ന ഇവർക്ക് നേരെ വലിയ ദണ്ഡുകളുമായി എത്തുകയായിരുന്നു പരിശീലകനും സംഘവും. ഇതിൽ പ്രകോപിതയായ വേഗ രണ്ടു തവണയാണ് ഓർലോവിനെ ആക്രമിച്ചത്. ഉഗ്രമായ അലർച്ചയോടെയായിരുന്നു സിംഹം ആക്രമണം ആരംഭിച്ചതെന്ന് കാണികൾ പറയുന്നു. ഇതാണ് കാണികളെ ഭയപ്പെടുത്തിയത്. കാണികൾക്ക് ഇടയിൽ ഉണ്ടായിരുന്ന ഒരു ഗർഭിണിക്കാണ് ഇതോടെ ഹൃദയാഘാതമുണ്ടായത്.
ഈ സംഭവത്തിനു ശേഷം, സർക്കസ്സുകളിൽ ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരായ പ്രതിഷേധം റഷ്യയിൽ കനത്തിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ വിരളമാണെന്നായിരുന്നു പരിശീലകൻ പറയുന്നത്. ഏതായാലും അഞ്ചുവയസ്സുകാരിയായ വേയെ ഇനി പരിപാടികളിൽ പങ്കെടുപ്പിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. മൃഗശാല അധികൃതരുമായി സംസാരിച്ച് വേഗയെ നൽകി പകരം മറ്റൊരു സിംഹക്കുട്ടിയെ എടുക്കുവാനുള്ള ശ്രമം സർക്കസ്സ് കമ്പനി ആരംഭിച്ചുകഴിഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ ഏറെനാൾ സർക്കസ്സ് പ്രവർത്തിച്ചിരുന്നില്ല. ഈ നീണ്ട ഇടവേളയാണ് ഇവിടെ വില്ലനായത് എന്നാണ് പരിശീലകൻ പറയുന്നത്. ഇത്തരത്തിൽ മനുഷ്യരെ ആനന്ദിപ്പിക്കുന്നതിനായി മൃഗങ്ങളെ പീഡിപ്പിക്കുന്ന കലാപരിപാടികൾ അവസാനിപ്പിക്കേണ്ട സമയമായി എന്നാണ് റഷ്യൻ ടി വി അവതാരകൻ ഈവ്ജെനിയ ല്യുക്കനോവ പറഞ്ഞത്.