- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്‌സീൻ പ്രവാസികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം - പ്രവാസി കോൺഗ്രസ്സും ഇഫ്ത്തയും
വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്കു നാട്ടിൽ വന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സീൻ മുൻഗണനാ ക്രമത്തിൽ നൽകാൻ നടപടിയെടുക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. വാക്‌സിനേഷനില്ലാതെ തിരിച്ചു പോകാൻ പറ്റാതെ ജോലി നഷ്ടമായേക്കുന്ന ഭീഷണിയിലാണ് പല പ്രവാസികളും, ആദ്യ ഡോസ് വാക്‌സീൻ എടുത്തവർക്ക് രണ്ടാമത്തെ ഡോസ് സമയമായിട്ടും ലഭിക്കാതെ തിരിച്ചു പോകാനാവാത്ത സ്ഥിതിയിലാണ്. ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലവിൽ വിമാന സർവീസുകളുണ്ട്. വിസാ കാലാവധി തീരാറായ പലർക്കും തിരിച്ചു പോകാനാവാതെ കടം കയറി ആതമഹത്യാ വക്കിലാണെന്നും അടിയന്തിരമായി ഇതിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും ജില്ലാ പ്രെസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ യോഗം ആവശ്യപ്പെട്ടു.
കണ്ണൻ കരുവാക്കോട്, പ്രദീപ് .ഒ.വി, കുഞ്ഞിരാമൻ തണ്ണോട്ട്, അച്ചുതൻ തണ്ടുമ്മൽ, ജോർജ് കരിമഠം, ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു
പ്രവാസികൾക്കുള്ള വാക്‌സിനേഷൻ എളുപ്പമാക്കുക - ഇഫ്ത്ത
കോഴിക്കോട്: നമ്മുടെ നാടിന്റെ് നട്ടെല്ലാണ് പ്രവാസികൾ അതിനാൽ വിദേശ രാജ്യങ്ങൾ ഇപ്പോൾ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പതിനായിരക്കണക്കിന് പ്രവാസികൾ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. വിവിധ രാജ്യങ്ങൾ യാത്ര നിബന്ധനകൾ കർശനമാക്കിയതിനാൽ പ്രവാസികൾക്കു നേരിട്ട് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിൽ ഏറ്റവും ബുന്ധിമുട്ട് അനുഭവിക്കുന്നതും പഴി കേൾക്കേണ്ടിവരുന്നതും ട്രാവൽ ഏജൻസികളാണ് ഇതിനൊരു പരിഹാരം കാണാൻ കേരള ഗവൺമെന്റും അതിലുപരി പ്രവാസികാര്യ വകുപ്പും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് ഇന്ന് കൂടിയ സ്റ്റേറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.
നമ്മുടെ സമ്പദ്ഘടനയ്ക്ക് വലിയ താങ്ങായ പ്രവാസികൾക്കു ഉപകാരപ്രദമായ വാക്സിനേഷനുകൾ (Pfizer-BioNTech, Oxford-AstraZeneca, Moderna, Johnson & Johnson.) നൽകുന്നതിൽ മുൻഗണന നൽകുകയും അവർക്ക് പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചു വാക്‌സിനേഷൻ നൽകുകയും ചെയ്യാൻ മുഖ്യമന്ത്രി പ്രത്യേകം ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു. വിവിധ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതിൽ പ്രവാസികളെക്കൂടി ഉൾപ്പെടുത്തണം. അതോടൊപ്പം പ്രവാസികൾക്കു ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടു ഡോസുകളും നൽകാൻ നടപടിയെടുക്കണം. അതുപോലെ തന്നെ നിലവിൽ വാക്‌സിൻ എടുത്തസമയത്ത് രെജിസ്‌ട്രേഷൻ കൊടുത്തത് ആധാർ നമ്പർ ആണ് അത് മാറ്റി പാസ്‌പോർട്ട് നമ്പർ ആക്കുവാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്താനുള്ള പ്രവർത്തനം നടത്തണം എന്നും IFTTA കേരളാ സംസ്ഥാന സമിതി പ്രത്യേക യോഗം തീരുമാനിച്ചു.