നോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ 2021-2022 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തിയ തെരഞ്ഞെടുപ്പിന് പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി രാജേഷ് വികെ, ട്രഷറർ ഷിബിൻ തോമസ് എന്നിവരും ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും തെരഞ്ഞെടുപ്പു കമ്മറ്റിക്ക് നേതൃത്വം നൽകി.

പുതിയ പ്രസിഡന്റ് ആയി അബ്ദുൽ സലാം എ. പി , ജനറൽ സെക്രട്ടറി മനു തറയ്യത്ത്, ട്രഷറർ തോമസ് വർഗീസ് ചുങ്കത്തിൽ എന്നിവരെയും മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ്മാർ ജംഷിദ് കൂറ്റമ്പാറ ,സുബിൻ മുത്തേടം .
ജോയിന്റ് സെക്രട്ടറിമാർ ജ്യോതിഷ് പുളിക്കൽ,റസാഖ് കരുളായി .
എന്റർടെയിന്മെന്റ് കൺവീനർ അരുൺ കൃഷ്ണ.
ചാരിറ്റി കൺവീനർ ബഷീർ വടപുറം.
സ്പോർട്സ് വിഠഗ് കൺവീനർ ആഷിഫ് വടപുറം.
മീഡിയ, ജോബ് സെൽ കൺവീനർ അൻവർ കരുളായി
എന്നിവരെയും ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.

കൂടാതെ 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 2018 ഒക്ടോബറിൽ നിലവിൽ വന്ന കൂട്ടായ്മ കഴിഞ്ഞ കാലയളവിൽ നിരവധി ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക, കായിക മേഖലയിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ നാട്ടിലും ഇവിടെയും നടത്തുവാൻ സാധിച്ചു. മുൻ ഭരണ സമിതിയുടെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ യോഗത്തിൽ പ്രകീർത്തിക്കുകയും,പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു