ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ മാസ്‌ക് മാർഡേറ്റ് നീക്കം ചെയ്തതിന് ശേഷം, ലോക്കൽ ഗവൺമെന്റുകളോ, സിറ്റിയോ മാസ്‌ക്ക് ഉപയോഗിക്കണമെന്ന് നിർബന്ധിച്ചാൽ അവരിൽ നിന്നും 1000 ഡോളർ വരെ പിഴ ഈടാക്കുന്നതിനുള്ള ടെക്സസ് ഗവർണ്ണറുടെ ഉത്തരവ് മെയ് 21 വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു.

സിറ്റി ജീവനക്കാരോ, ലോക്കൽ ഗവൺമെന്റോ മാസ്‌ക്ക് ഉപയോഗിക്കണമെന്ന് നിർബന്ധിക്കാനാവില്ലെങ്കിലും, സ്വയം മാസ്‌ക് ഉപയോഗിക്കുന്നവരെ തടയേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗവൺമെന്റ് നിർബന്ധിക്കുന്നതുകൊണ്ടല്ല ടെക്സസ്സുകാരുടെ അവകാശമാണെന്നും ഗവർണ്ണർ പറഞ്ഞു.

പുതിയതായി ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ സ്‌ക്കൂളുകളുടെ മാസ്‌ക് നിയന്ത്രണം ജൂ്ണ് 4 വരെ അനുവദിച്ചിട്ടുണ്ട്. ജൂൺ നാലിനുശേഷം അദ്ധ്യാപകരോ വിദ്യാർത്ഥഇകളോ, സന്ദർശകരോ മാസ്‌ക്ക് ധരിക്കുന്നതു നിരോധിച്ചിട്ടുണ്ട്.സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്‌ക്കൂളുകളെ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങളിൽ ഫേയ്സ് മാസ്‌ക്ക് ഈ അദ്ധ്യയന വർഷം മുഴുവൻ ഉപയോഗിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്‌കില്ലാതെ പുറത്തിറങ്ങുന്നതിനും, കൂട്ടം കൂടുന്നതും അനുവദിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് ഗവർണ്ണർ ഏബട്ട് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നതാണ് ഗവൺമെന്റ് വിശദീകരണം.

ടെക്സസ്സിൽ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറഞ്ഞു വരികയും, വാക്സിനേഷൻ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തതോടെ ടെക്സസ് സംസ്ഥാനം പൂർണ്ണമായും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങികഴിഞ്ഞു.