- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നും മരുന്ന് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഉത്തരാഖണ്ഡിൽ ബ്ലാക്ക്ഫംഗസ് ബാധിച്ച് മലയാളി മരിച്ചു
കൊടുങ്ങല്ലൂർ: കേരളത്തിൽ നിന്നും മരുന്ന് എത്തിച്ചു നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തരാഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച മലയാളി മരണത്തിനു കീഴടങ്ങി. ഉത്തരാഖണ്ഡിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോണത്തുകുന്ന് കണ്ണികുളങ്ങര സ്‌കൂളിനു സമീപം തൈനകത്ത് സുരേഷ് (54) ആണ് മരിച്ചത്. കേരള മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു ഉത്തരാഖണ്ഡിലേക്കു മരുന്നെത്തിച്ചെങ്കിലും സുരേഷിന്റെ മരണം സംഭവിക്കുക ആയിരുന്നു,
ചികിത്സയിലായിരുന്ന സുരേഷിനു കോവിഡ് നെഗറ്റീവ് ആയെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ മരുന്ന് ഇല്ലാത്തതിനാൽ ഇവിടെ നിന്ന് ആംഫോടെറിസിബിൻ ബി കുത്തിവയ്പ് മരുന്ന് ഡൽഹിയിലേക്കും അവിടെ നിന്നു ഉത്തരാഖണ്ഡ് എയിംസിലേക്കും എത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: ഷീജ. മക്കൾ: അമൽ, അതുൽ.
Next Story