മുംബൈ: അന്തരിച്ച അറ്റോമിക് എനർജി കമ്മിഷൻ മുൻ ചെയർമാനും പ്രമുഖ ആണവ ശാസ്ത്രജ്ഞനുമായ ശ്രീകുമാർ ബാനർജി (75) ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഭാഭ അറ്റോമിക് റിസർച് സെന്റർ ഡയറക്ടർ, ആണവോർജ വകുപ്പു സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കോവിഡ് മുക്തനായി നവിമുംബൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.

ഖരഗ്പുർ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി ഭാഭ അറ്റോമിക് റിസർച് സെന്ററിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡയറക്ടറായിരിക്കെ 2010ലാണു വിരമിച്ചത്. തുടർന്ന് അറ്റോമിക് എനർജി കമ്മിഷൻ ചെയർമാനായി. 2012ൽ വിരമിച്ചു. പത്മശ്രീ, ശാന്തിസ്വരൂപ് ഭട്‌നാഗർ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.