- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറ്റലിയിൽ കേബിൾ കാർ പൊട്ടിവീണ് 14 മരണം; ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുന്നു: അപകടത്തിന് വഴിവെച്ചത് കേബിളുകളിൽ ഒരെണ്ണം പൊട്ടിയതെന്ന് റിപ്പോർട്ട്
റോം: ഇറ്റലിയിൽ കേബിൾ കാർ പൊട്ടിവീണ് 14 മരണം. വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ ടരിനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌ട്രെസആൽപൈന്മോട്ടറോൺ കേബിൾ കാറാണ് 65 അടി താഴേയ്ക്ക് തകർന്നു വീണത്.
വിനോദസഞ്ചാര കേന്ദ്രമായ സ്‌ട്രെസയിൽ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റർ ഉയരത്തിലുള്ള മോട്ടറോൺ മലയുടെ മുകളിലേക്ക് 20 മിനിറ്റിൽ എത്താവുന്നതാണു കേബിൾ കാർ. സ്‌റ്റേഷനിൽ എത്തുന്നതിന് മുമ്പ് ആയിരം അടി അകലെയാണ് തകർന്ന് വീണത്. 2016ൽ നവീകരണ ജോലികൾ പൂർത്തിയാക്കിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം കഴിഞ്ഞ മാസമാണ് തുറന്നത്. പൈൻ മരങ്ങളുടെ ഇടയിലേക്കു വീണ കാർ നിശ്ശേഷം തകർന്നു. അപകട കാരണം വ്യക്തമായിട്ടില്ല.
കേബിൾ കാറിലുണ്ടായിരുന്ന 13 പേർ സംഭവ സ്ഥലത്തു മരിച്ചു. അഞ്ചും ഒമ്പതും വയസ്സുള്ള കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുട്ടികളിലൊരാൾ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ തീവ്രശ്രമത്തിനടയിൽ മരണം വരിക്കുകയും ആയിരുന്നു. തരിനിലെ ആശുപത്രിയിലുള്ള രണ്ടമാത്തെ കുട്ടിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ എല്ലുകളെല്ലാം തകർന്ന നിലയിലാണ്.