- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് റിലീഫ് പ്രവർത്തനങ്ങളിൽ സജീവമായി വിമെൻ ജസ്റ്റിസ് മൂവ്മെന്റ്
തിരുവനന്തപുരം:അവരവർ താമസിക്കുന്നിടങ്ങളിൽ കർമ്മനിരതരായികോവിഡ് രണ്ടാം തരംഗത്തിലുംവിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗങ്ങൾ റിലീഫ് പ്രവർത്തനങ്ങളിൽ സജീവമാണ്. തിങ്കളാഴ്ച വട്ടിയൂർക്കാവിൽജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജിന്റ്‌റെ നേതൃത്വത്തിൽ കോറന്റ്‌റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇതിനോടകം ജില്ലയിൽ 50 ലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗത്തിന്റ്‌റെ നേതൃത്വത്തിൽ ജില്ലയിൽ വിമൻ ജസ്റ്റിസ് ഹെൽപ് ഡെസ്‌ക് മുഖേന ടെലി കൗൺസലിംങ്,കോറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കൽ, നിരാലംബരായ കുടുംബങ്ങളിലെ വിവിധ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് അവരുടെ മരുന്ന് എത്തിക്കൽ,തുടങ്ങി നൂറിലേറെ കുടുംബങ്ങൾക്ക്ആശ്വാസമാകുവാൻ വിമൻ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്.ജനറൽ സെക്രട്ടറിഫാത്തിമ നവാസ്,വൈസ് പ്രസിഡന്റ് ആരിഫാ ബീവി,സെക്രട്ടറിമാരായ ബീബിജാൻ, രജനി ജയരാജ് തുടങ്ങിയവർ ജില്ലയിൽ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു..