- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുന്നു; ലക്ഷദ്വീപ് നടപടികൾ പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ജനങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും ഇവ അടിയന്തരമായി പിൻവലിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.
ഐഎഎസ് ഉദ്യോഗസ്ഥർക്കു പകരം ഗുജറാത്തിൽ മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനെ രാഷ്ട്രീയതാത്പര്യങ്ങൾ പരിഗണിച്ച് അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചതിനെ തുടർന്നാണ് ലക്ഷദ്വീപ് പ്രക്ഷുബ്ധമായത്.
കുറ്റകൃത്യങ്ങൾ തീരെ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് ഏർപ്പെടുത്തുക, എൻആർസി, സിഎഎ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവരെ ജയിലിലടയ്ക്കുക തുടങ്ങിയ നടപടികൾ വൻ പ്രതിഷേധം ഉയർത്തി. ക്വാറന്റൈൻ രീതികളിൽ മാറ്റം വരുത്തിയതോടെ കൊറോണയും വ്യാപിക്കുകയാണ്.സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക, സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നത്.
ദീപിൽ നിന്നുള്ള ചരക്കുനീക്കങ്ങൾക്ക് ഷെഡ്യൂൾ ചെയ്യപ്പെട്ട തുറമുഖങ്ങളുടെ പട്ടികയിൽ നിന്നു ബേപ്പൂരിനെ നീക്കിയതു കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.