- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർദിനാൾ ഡോളനൊപ്പം കോവിഡ് കൈത്താങ്ങുമായി റോക്ലാൻഡ് സെന്റ് മേരീസും
ന്യൂയോർക്ക്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയിൽ പ്രാർത്ഥനയും സഹായഹസ്തവുമായി ന്യൂ യോർക്ക് കർദിനാൾ തിമോത്തി എം ഡോളനും. റോക്ലാഡിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി റെവ ഡോ ബി പി തറയിലിനോടും ഇടവകക്കാരോടും മറ്റു വിശ്വാസികളോടും ചേർന്ന് കർദിനാൾ സ്റ്റോണി പോയിന്റിലെ മരിയൻ ആശ്രമത്തിൽ (Marian Shrine) ഇന്ത്യക്കായി ഒരുമിച്ചു ജപമാല ചൊല്ലി പ്രാർത്ഥിച്ചു.
ഈ കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ഒറ്റക്കല്ലെന്നും എല്ലാവരുടെയും പ്രാർത്ഥനയും കൈത്താങ്ങും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർദിനാൾ ഡോളൻ നയിച്ച ജപമാലയിൽ വികാരി ജനറൽ വെരി റെവ ഫാ ലമോർത്തെയും റെവ ഡോ ബിപി തറയിലും മറ്റു വൈദികരും നേതൃത്വം നൽകി.
ഇന്ത്യയിലെ കോവിഡ് ആശ്വാസ സേവനങ്ങൾക്കായി റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക ഒന്നര ലക്ഷം രൂപ ഡൽഹി ക്നാനായ ചാപ്ലൈൻസിക്കു നൽകുകയും മൂന്നു ലക്ഷം രൂപ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ഭവന നിർമ്മാണ പദ്ധതിയിലേക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു.