- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് ബഹ്‌റൈൻ; പ്രതിദിന മരണ നിരക്കിൽ റെക്കോഡ്; ഇന്നലെ രേഖപ്പെടുത്തിയത് 28 മരണങ്ങളും 2800പുതിയ കേസുകളും
കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് ബഹ്‌റൈൻ. മെയ് 24ന് 24 മണിക്കൂറിനിടെ 19,951 പേരിൽ നടത്തിയ പരിശോധനകളിൽ 2800 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പ്രതിദിന മരണ നിരക്കും റെക്കോഡിലെത്തി. ഇന്നലെ രേഖപ്പെടുത്തിയത് 28 മരണങ്ങളും 2800പുതിയ കേസുകളും ആണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1016 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1761 പേർക്ക് സമ്പർക്കങ്ങളിലൂടെയും 23 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23314 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 205 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം 1800 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,96,685 ആയി ഉയർന്നു. ആകെ 45,09,481 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 8,84,922 പേർ ഇതുവരെ ഓരോ ഡോസും 7,16,760 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ആകെ രേഖപ്പെടുത്തിയ മരണങ്ങളിൽ 95% വാക്‌സിൻ സ്വീകരിക്കാത്തവരാണ്. ഇന്നലെ മരണപ്പെട്ട 28 പേരിൽ 24 പേരും വാക്‌സിൻ സ്വീകരിച്ചിട്ടില്ല. മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ട് വരാത്ത ഏവരും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാവണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.