തിരുവനന്തപുരം: 65-ാം ജന്മദിനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്‌നേഹാശംസകൾ നേർന്ന് പ്രമുഖർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെന്നിത്തലയുടെ വസതിയിൽ എത്തി ആശംസ അർപ്പിച്ചു. കഴിഞ്ഞ ദിവസം ജന്മദിന സമ്മാനമായി മുഖ്യമന്ത്രിക്കു നൽകിയതു പോലെ മോബ്ലാ പേന ചെന്നിത്തലയ്ക്കും ഉപഹാരമായി കൈമാറി. ഡൽഹിയിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്തെ ഓർമകൾ ഗവർണർ പങ്കുവച്ചു. ഹിന്ദിയിലും ഇംഗ്ലിഷിലുമായി സഭയിൽ നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും എടുത്തു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സച്ചിൻ പൈലറ്റ്, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.വേണുഗോപാൽ, ശശി തരൂർ, വി എം.സുധീരൻ തുടങ്ങിയവരും ആശംസ നേർന്നു. രാവിലെ നിയമസഭയിലെത്തിയ ചെന്നിത്തലയ്ക്കു സാമാജികരും ജന്മദിന മംഗളം നേർന്നു.