- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജകുടുംബത്തിൽ പിറന്നത് നൽകിയത് പാരമ്പര്യ വേദനകളെന്ന് ഹാരി; മറികടക്കാൻ കുടുംബത്തോടെ റെയ്ക്കി ശീലിക്കുന്നു; ടെൻഷൻ ഉണ്ടാവാതിരിക്കാൻ മകനും നേരത്തേ ചികിത്സ തുടങ്ങി
പാരമ്പര്യമായി കിട്ടിയത് കുറേ വേദനകളും മാനസിക വിഷമങ്ങളും മാത്രം. അതിൽനിന്നും മുക്തിനേടുവാൻ പാരമ്പര്യ ചികിത്സ നിർദ്ദേശിച്ചത് മേഗനും തന്റെ പിതാവിനെ വളർത്തിയ രീതിയുടെ ഫലമായി അദ്ദേഹം വളരെയധികം മാനസിക വിഷമങ്ങൾ അനുഭവിച്ചുവെന്നും അതെല്ലാം തങ്ങള്ക്കും പകർന്നു തന്നുവെന്നും നേരത്തേ വെളിപ്പെടുത്തിയ ഹാരി ആംചെയർ എക്സ്പേർട്ട് എന്ന പോഡ്കാസ്റ്റിലൂടെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണിതൊക്കെ.
ഇവരുമായി വളരെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന, മേഗന്റെ മാതാവും ഇത്തരത്തിൽ പാരമ്പര്യമായി കിട്ടിയ മാനസിക പ്രശ്നങ്ങളുമായി മല്ലടിച്ചിരുന്നുവെന്നും അതിനായി അഗാപെ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലേക്ക് അവരെ കൊണ്ടുപോയിരുന്നു എന്നുമാണ്. അങ്ങനെയാണ് മേഗൻ പരമ്പരാഗത ചികിത്സയെ കുറിച്ച് അറിയുന്നതെന്നും അവർ പറയുന്നു. തങ്ങൾ രണ്ടുപേരും ഇത്തരത്തിൽ വേദന പേറുന്ന ഒരു പാരമ്പര്യത്തിൽ നിന്നാണ് വരുന്നതെന്ന് മേഗനും പറഞ്ഞു.
ഇമോഷണൽ ഫ്രീഡം ടെക്നിക് (ഇ എഫ് ടി) അഥവാ ടാപ്പിങ് ടെക്നിക് എന്നറിയപ്പെടുന്ന പരമ്പരാഗത ചികിത്സാ രീതിയുടെ വക്താവാണ് മേഗൻ എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. തങ്ങളുടെ ഡി എൻ എ യിൽ അടിഞ്ഞുകൂടിയ നെഗറ്റിവിറ്റി നീക്കം ചെയ്യുന്നതിന് ഈ ചികിത്സാ സമ്പ്രദായമാണ് തങ്ങളെ സഹായിച്ചതെന്ന് മേഗൻ വിശ്വസിക്കുന്നു. തലമുറകൾക്ക് പുറകിൽ നടന്ന അടിമത്തം, യുദ്ധം തുടങ്ങിയ പലകാരണങ്ങളും ഡി എൻ എ യിൽ ഇത്തരത്തിലുള്ള നെഗറ്റിവിറ്റി അടിഞ്ഞുകൂടാൻ കാരണമാകുമത്രെ.
ഇതിനുപുറമെ മേഗൻ റെയ്ക്കി ചികിത്സയും ചെയ്യുന്നുണ്ട്. മാത്രമല്ല, കൂടുതൽ സംതുലിതവും ആയാസരഹിതവുമായ ജീവിതത്തിനായി ആർച്ചിയേയും ഇത് പരിശീലിപ്പിക്കുന്നുണ്ട് ഒരു രോഗിയുടെ സ്വാഭാവിക രോഗവിമുക്ത പ്രക്രിയയെ ഉത്തേജിപ്പിക്കുവാൻ, സ്പർശനത്തിലൂടെ രോഗിയുടെ ശരീരത്തിലേക്ക് ഊർജ്ജം പ്രവഹിപ്പിക്കുന്ന ഒരുതരം ജാപ്പനീസ് ചികിത്സാരീതിയാണ് റെയ്കി. ഇത് ശരീരത്തിന് ശാരീരികവും വൈകാരികവുമായ ആരോഗ്യം പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരു രാജകുടുംബാംഗം എന്നനിലയിൽ താൻ അനുഭവിക്കുന്ന ഇത്തരത്തിലുള്ള പാരമ്പര്യപ്രശ്നങ്ങളിൽ നിന്നുള്ള മുക്തി തേടിയും ഒപ്പം തന്റെ മക്കൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുമായാണ് താൻ കാലിഫോർണീയയിലേക്ക് താമസം മാറ്റിയതെന്നും പുതിയ എപിസോഡിൽ ഹാരി പറയുന്നുണ്ട്. രാജകുടുംബം തന്റെ അമ്മയോട് പ്രതികരിച്ച രീതി മനസ്സിലാക്കിയ 20 കളീൽ താൻ രാജകുടുംബം വിട്ട് പുറത്തുവരാൻ ആലോചിച്ചിരുന്നതായി ഹാരി ഇതേ പരിപാടിയുടെ മറ്റൊരു എപ്പിസോഡിൽ പറഞ്ഞിരുന്നു.