- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക; തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച നടത്തി
കോഴിക്കോട്; ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക,തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
കൊച്ചിയിലെയും ബേപ്പൂരിലെയും അഡ്‌മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തിയത്. ആർ.എസ്.എസ് ഏജന്റ് പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിൽ നിന്ന് തിരിച്ചു വിളിക്കണമെന്നും പ്രതിഷേധ മാർച്ചിൽ ആവശ്യങ്ങളുയർന്നു.ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ സബ് ഡിവിഷനൽ ഓഫീസിലേക്ക് നടന്ന മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം മുഹമ്മദ് സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി. സി അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് സ്വാഗതവും മുബാറക്. പി നന്ദിയും പറഞ്ഞു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ ജനറൽ കൗൺസിൽ അംഗമായ സൽമാൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ ബിലാൽ,അജ്മൽ ജലീൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.