- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെറസ്സിൽ സംഘടിപ്പിച്ച ഹൗസ് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിൽ യുവതി വീണു മരിച്ചു
ന്യൂയോർക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സിൽ സംഘടിപ്പിച്ച ഹൗസ് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിൽ കേംറോൺ പെരില്ലി (24) എന്ന യുവതി ടെറസ്സിൽ നിന്നും താഴേക്ക് വീണു മരിച്ചു.
ശനിയാഴ്ച രാത്രിയിലാണ് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് പാർട്ടിയിൽ പങ്കെടുക്കുന്നതിന് ടെറസ്സിൽ എത്തിയത്. പാർട്ടി നടന്നു കൊണ്ടിരിക്കെ ഞായറാഴ്ച പുലർച്ചെയായതോടെ ടെറസ്സിനു സമീപം ഉയർന്നു നിൽക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ ടെറസ്സിലേക്ക് കേംറോൺ ചാടാൻ ശ്രമിക്കുന്നതിനിടയിൽ കാൽ തെന്നി നിലത്തേക്കു പതിക്കുകയായിരുന്നുവെന്ന് ഇന്ന് (തിങ്കളാഴ്ച) നടത്തിയ വാർത്താസമ്മേളനത്തിൽ ഈസ്റ്റ് വില്ലേജ് പൊലീസ് അറിയിച്ചു.
മാലാഖയെ പോലെ നിഷ്‌ക്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്ന് സഹോദരൻ മൈക്കിൾ പെരിൽ പറഞ്ഞു. പഠിപ്പിൽ ഇവർ അതിസമർത്ഥയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
ഹോക്കി ഫാനായിരുന്ന കേംറോൺ കണക്ക്റ്റിക്കട്ട് ട്രംബുൾ ഹൈസ്‌ക്കൂളിൽ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. 2019 ൽ ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി തേർഡ് ബ്രിഡ്ജ് ഗ്രൂപ്പിൽ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ചുറ്റും ഫെൻസ് വെക്കാത്ത റൂഫിൽ പാർട്ടികൾ നടത്തുമ്പോൾ തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്ക് ചാടാൻ ശ്രമിച്ചു വീണു മരിച്ച സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
ഇത്തരം നിയന്ത്രണം ഇല്ലാതെ നടത്തുന്ന പാർട്ടികൾ അപകടകരമാണെന്ന് സിറ്റി കൗൺസിൽ വുമൺ കർലിന റിവറ പറഞ്ഞു. നിങ്ങൾ ഒരു കെട്ടിടം വാങ്ങുകയാണെങ്കിൽ അവിടെ വരുന്നവരുടെ ജീവൻ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കാണ്. അതിനാവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തണമെന്നും കർലിന പറഞ്ഞു. ന്യൂയോർക്കിൽ പാൻഡമിക്ക് നിയന്ത്രണങ്ങളിൽ അയവു വരുത്തിയതോടെ പാർട്ടികളുടെ എണ്ണവും വർദ്ധിച്ചു. നീണ്ട ഇടവേളക്കുശേഷം സംഘടിപ്പിച്ച പാർട്ടിയിൽ ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടായതിൽ എല്ലാവരും ദുഃഖിതരാണ്.