- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ; മുതിർന്ന മലയാളി മാധ്യമപ്രവർത്തകൻ സന്തോഷ് കുമാർ ദുബായിയിൽ മരിച്ചു
ദുബായ്: കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുതിർന്ന മലയാളി മാധ്യമപ്രവർത്തകൻ സന്തോഷ് കുമാർ (55) ദുബായിയിൽ മരിച്ചു. കോവിഡ് ഭേദമായെങ്കിലും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.
ഗൾഫ് ന്യൂസ് പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായ ഇദ്ദേഹം തിരുവനന്തപുരം പട്ടം സ്വദേശിയാണ്. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതാണ് മരണ കാരണമായി മാറിയത്.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ മൂലം ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഡെക്കാൻ ഹെറാൾഡ്, ഖത്തറിലെ 'ദ പെനിൻസുല' എന്നീ മാധ്യമങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സംസ്‌ക്കാരം വ്യാഴാഴ്ച ദുബായിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. മായ മേരി തോമസാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ശ്രുതി, പല്ലവി എന്നിവർ മക്കളാണ്.
Next Story