- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ മുഖം മറച്ചാലും വിവാദം, നഖം മിനുക്കിയാലും വിവാദം; സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഭാര്യ സഫയുടെ ചിത്രത്തിന് പിന്നാലെ പുലിവാല് പിടിച്ച് ഇർഫാൻ പഠാൻ
മുംബൈ: സമൂഹമാധ്യമത്തിൽ ഭാര്യ സഫയുടെ ചിത്രം എപ്പോൾ പങ്കുവച്ചാലും പുലിവാല് പിടിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഇർഫാൻ പഠാൻ. മുഖം മറച്ചും നഖം മിനിക്കിയും ഭാര്യ എത്തുന്നതാണ് ഇർഫാനെ കുഴപ്പത്തിലാക്കുന്നത്. സഫയുമായുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ പേരിലും ഇർഫാൻ വിമർശനം നേരിടുകയാണ്. മകന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രത്തിലാണ് സഫയുടെ മുഖം മറച്ചത്. സംഭവം വൻതോതിൽ ശ്രദ്ധ നേടിയതോടെ പഠാനെതിരെ വിദ്വേഷ പ്രചാരണവുമായി ഒരു വിഭാഗം ആളുകൾ രംഗത്തിറങ്ങുകയും വിിശദീകരണവുമായി താരം നേരിട്ട് രംഗത്തു വരേണ്ടി വന്നു.
മുഖം മറച്ചത് ഭാര്യയുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവളുടെ അധിപനല്ല, പങ്കാളിയാണ് താനെന്നും പഠാൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ പഴയ ഓൾറൗണ്ടർ ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്ത് വിവാദത്തിൽ ചാടുന്നത് ഇതാദ്യമല്ല. പോയ വർഷങ്ങളിലെല്ലാം തന്നെ താരം സോഷ്യൽ മീഡിയയുടെ വിമർശനത്തിന് ഇരയായിട്ടുണ്ട്. ഭാര്യ നഖം മിനുക്കിയതിന്റെ പേരിലും വിവാദങ്ങളുണ്ടായി. ഒരു പക്ഷെ ഭാര്യ മുഖം മറച്ചതിനേക്കാൾ നഖം മിനുക്കിയതിനാണ് പഴികേട്ടത്.
Kuch to log kahenge logo ka kaam hai kehna but always #love #travel pic.twitter.com/aERzXr0g2j
- Irfan Pathan (@IrfanPathan) July 17, 2017
2017ലാണ് ഇർഫാൻ പഠാൻ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ആദ്യം വിവാദത്തിൽ ചാടുന്നത്. അന്ന് വാഹനത്തിൽവച്ച് പഠാൻ പകർത്തിയ സെൽഫിയിൽ കൈകൊണ്ട് മുഖം മറച്ചാണ് സഫ പോസ് ചെയ്തത്. മുഖം മറച്ചതിനേക്കാൾ, കൈവിരലുകളിലെ നഖത്തിൽ 'നെയിൽ പോളിഷ്' ഇട്ടതാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്.
2018ൽ നടൻ പ്രിൻസ് നരൂലയുടെയും യുവികയുടെയും വിവാഹച്ചടങ്ങിൽ ഇർഫാൻ പഠാനൊപ്പം ഭാര്യ സഫ 'ഹിജാബ്' ധരിച്ചെത്തിയതിന് ഒട്ടേറെ ട്രോളുകളുണ്ടായി. അതേ വർഷം, കയ്യിൽ മെഹന്തിയും 'നെയിൽ പോളിഷും' അണിഞ്ഞ സഫയുടെ കൈയുടെ ചിത്രം ഇർഫാൻ പങ്കുവച്ചതും വിവാദമായി.
2019ലും കാര്യമായ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല. വെക്കേഷൻ കാലത്ത് മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ഇർഫാൻ പഠാൻ പങ്കുവച്ച ചിത്രത്തിൽ, ഭാര്യയുടെ മുഖം മറച്ചത് വിവാദമായി.
2020ൽ നാലാം വിവാഹ വാർഷിക ദിനത്തിൽ പഠാൻ പങ്കുവച്ച ചിത്രമാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്. ഇത്തവണയും ഭാര്യയുടെ മുഖം മറച്ചതുതന്നെ പ്രശ്‌നം. നാലാം വിവാഹ വാർഷികമെന്ന് ഇംഗ്ലിഷിൽ എഴുതിയത് ഭാര്യയുടെ മുഖം മറയ്ക്കുന്ന രീതിയിലായത് മനഃപൂർവമാണെന്നായിരുന്നു വിമർശനം.