ക്കളുടെ മേൽ ആഞ്ചലീനാ ജോളിക്കൊപ്പം തുല്ല്യാവകാശം നേടിയെടുത്ത് ബ്രാഡ് പിറ്റ്. 57കാരനായ ബ്രാഡ് പിറ്റ് അഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് മുൻഭാര്യയായ ആഞ്ചലീനയ്‌ക്കൊപ്പം കുട്ടികളുടെ മേൽ തുല്യാവകാശം നേടിയെടുത്തത്. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാനായാണ് ബ്രാഡ് പിറ്റ് നിയമ പോരാട്ടം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

ആഞ്ചലീനയ്ക്കും ബ്രാഡ്പിറ്റിനും ആറ് മക്കളാണ് ഉള്ളത്. ഇതിൽ അഞ്ച് പേരും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. മഡോക്‌സ് 19, പാക്‌സ് 17, സഹാറ 16, ഷിലോ 14, ഇരട്ടകളായ 12 വയസ്സുകാർ വിവിയൻ ,കോന്ക്‌സ് എന്നിവരാണ് മക്കൾ. സാക്ഷികളേയും ചൈൽഡ് സർവീസ് പ്രൊഫഷണലുകൾ കുട്ടികളുമായി നടത്തിയ അഭിമുഖത്തിന് ശേഷവുമാണ് കോതിയുടെ തീരുമാനം. മക്കളുടെ അവകാശം വിട്ടുകൊടുക്കാതിരിക്കാൻ ആഞ്ജലീന പരമാവധി ശ്രമിച്ചെങ്കിലും ഇക്കാര്യത്തിൽ കുട്ടികളുടെ ആഗ്രഹം കൂടി വിലയിരുത്തി കോടതി തീരുമാനം എടുക്കുക ആയിരുന്നു.

മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി. അതേസമയം പുതിയ കോടതി വിധിക്കെതിരെ നിയമ യുദ്ധം തുടരാനാണ് ആഞ്ചലീനയുടെ തീരുമാനം. കാലിഫോർണിയ കോടതിയുടെതാണ് വിധി.