ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ, സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങൾ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റർ സ്റ്റേറ്റ് വാർഷിക സോക്കർ ടൂർണമെന്റ്, 'സിറോ സോക്കർ ലീഗ് 2021' ന്യൂജേഴ്സിലെ മെർസർ കൗണ്ടി പാർക്കിൽ വച്ച് ജൂൺ 19 -ന് നടത്തപ്പെടുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ 'മഞ്ഞപ്പട'യുമായി സഹകരിച്ചാണ് 'സിറോ സോക്കർ ലീഗ് 2021' ഈ വർഷം നടത്തപ്പെടുക.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ പ്രേമികൾക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണൽ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാർത്തെടുക്കുക, എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന, ഇന്റർ സ്റ്റേറ്റ് വാർഷിക സോക്കർ ടൂർണമെന്റ്, ' സിറോ സോക്കർ ലീഗ് 2021'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായതായും സംഘാടകർ അറിയിച്ചു.

ജൂൺ 19-ന് ശനിയാഴ്ച രാവിലെ 7 :30 - മുതൽ വൈകിട്ട് 6.30 വരെ നടക്കുന്ന 'സിറോ സോക്കർ ലീഗ് 2021 മത്സരങ്ങൾക്ക്' ഇന്ത്യയുടെ മുൻ രാജ്യാന്തര ഫുട്‌ബോൾ താരം ജോപോൾ അഞ്ചേരി ആശംസകൾ അറിയിച്ചു.

ന്യൂജേഴ്സി, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ,പെൻസിൽവാനിയ എന്നിവിടങ്ങളിൽനിന്നായി ഒമ്പത് ടീമുകൾ രജിസ്ട്രേഷൻ നടത്തിയതായും സംഘാടകർ അറിയിച്ചു.

ന്യൂയോർക്ക് ഐലെൻഡേർസ്, ന്യൂയോർക്ക് ചലൻഞ്ചേർസ്, സോമർസെറ്റ് എഫ്.സി യൂത്ത്, സോമർസെറ്റ് ബ്ലാസ്റ്റേഴ്സ്, ഫിലാഡൽഫിയ ആർസെനാൽ എഫ്.സി, കോർ അലയൻസ് എഫ്.സി, റെഡ് ലയൺ എഫ്.സി, ബാൾട്ടിമോർ കിലാഡിസ്, ഫുട്‌ബോൾ ക്ലബ് ഓഫ് കാരോൾട്ടൻ എഫ്.സി.സി എന്നിടീമുകളാണ് തീപാറുന്ന മത്സരങ്ങളിൽ മാറ്റുരക്കുന്നവർ.

സോക്കർ ടൂർണമെന്റിന്റെ ഒന്നും രണ്ടും വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകുന്നതാണെന്നും സംഘാടകരുടെ അറിയിപ്പിൽ പറയുന്നു. 'വിന്നേഴ്‌സ് കപ്പ്' സ്‌പോൺസർ ചെയ്തിരിക്കുന്നത് റോയ് മാത്യു (പബ്ലിക് ട്രസ്റ്റ് റീൽറ്റി ഗ്രൂപ്പും), റണ്ണേഴ്സ് അപ്പ് കപ്പ് സ്‌പോൺസർ ചെയ്തിരിക്കുന്നത് പ്രൈം സി. പി. എ (എൽ.എൽ.സി) യു മാണ്.

18 വയസിൽ താഴെ പ്രായമുള്ളവർ മത്സരത്തിൽ പങ്കെടുക്കുന്നതിനായി മാതാപിതാക്കളുടെ ഒഴിവാക്കൽ രേഖ (Signed Weiver) സമർപ്പിക്കേണ്ടതാണ്. കൂടാതെ സോക്കർ കളിക്കുന്നതിനാവശ്യമായ പാദരക്ഷാകവചവും, ഉചിതമായ സുരക്ഷാ ക്രമീകരണങ്ങളും എടുത്തിരിക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.

'സീറോ സോക്കർ ലീഗ് 2021 ' -നെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക:

കോളിൻ മോർസ് (732)-789-4774

ജോബിൻ ജോസഫ് (732)-666-3394,

ഡ്രക്‌സൽ വാളിപ്ലാക്കൽ (732)-379-0368

അൻസാ ബിജോ (732)-895-9212

ഐസക് അലക്‌സാണ്ടർ (908)-800-3146

ആഷ്ലി തൂംകുഴി (732)-354-5605

ലിയോ ജോർജ് (609)-325-9185

അഗസ്റ്റിൻ ജോർജ് (732)-647-5274

ജോസഫ് ചാമക്കാലായിൽ (732)-861-5052

സജി ജോസഫ് (617)-515-1014

ജോയൽ ജോസ് (732)- 778-5876

ഷിജോ തോമസ് (732)-829-4031.

വെബ്സൈറ്റ്: www.syroosccerleague.com

Email: syroosccerleague@gmail.com

സോക്കർ ഫീൽഡ് അഡ്രസ്: Mercer County Park, 197 Blackwell Road, Pennington, NJ, 08534