കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ അന്തരിച്ച എറണാകുളം- അങ്കമാലി അതിരൂപതയിലെ മരട് വിശുദ്ധ ജാന്നാ പള്ളി വികാരി ഫാ. ചെറിയാൻ നേരേവീട്ടിലിന്റെ (49) സംസ്‌ക്കാരം ഇന്ന് സത്യദീപം മുൻ ചീഫ് എഡിറ്റർ ആണ്. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇന്ന് ഉച്ചയോടെ മരട് ജാന്നാ പള്ളിയിലെത്തിച്ച് പൊതു ദർശനത്തിന് വയ്ക്കും തുടർന്ന് സ്വന്തം ഇടവകയായ ഇടപ്പള്ളി തോപ്പിൽ മേരിമാത ദേവാലയത്തിലേക്കു കൊണ്ടുപോകും.

വൃക്കദാനം നടത്തി മാതൃക കാണിച്ചിട്ടുള്ള വൈദികനാണു ഫാ. നേരേവീട്ടിൽ. ജീസസ് യൂത്ത് ഇന്റർനാഷനൽ കൗൺസിലിന്റെ ചാപ്ലയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻസികെ സംസ്ഥാന പ്രസിഡന്റ് മാണി സി.കാപ്പൻ എംഎൽഎ അനുശോചിച്ചു.