- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞ് വീണ വയോധികനെ ആശുപത്രിയിലെത്തിച്ചപ്പോൾ കോവിഡ് പകർന്നു; കോവിഡ് ബാധിച്ച് ഒരാഴ്ചയ്ക്കിടെ അമ്മയും രണ്ട് മക്കളും മരിച്ചു: വില്ലനായത് കോവിഡന് ശേഷമെത്തിയ ന്യുമോണിയ

കൊല്ലം: കോവിഡ് ബാധിച്ച് ഒരാഴ്ചയ്ക്കിടെ അമ്മയും രണ്ട് മക്കളും മരിച്ചു. കടപ്പാക്കട പീപ്പിൾസ് നഗർ 341 ഡേവിഡ് കോട്ടേജിൽ സ്റ്റീഫൻ മാത്യുവിന്റെ ഭാര്യ ഐറിൻ സ്റ്റീഫൻ (78), മക്കളായ അനിത(46),അനു സ്റ്റീഫൻ (44) എന്നിവരാണു കോവിഡിനെ തുടർന്ന് മരിച്ചത്. അനിത 19നും ഐറിൻ 25നും മരിച്ചു. സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന അനു ഇന്നലെ പുലർച്ചെയാണു മരിച്ചത്.
അനുവിന്റെ ഭാര്യ അൽഫോൻസ (രമ്യ) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. ഏകമകൻ ആബേൽ ആന്റണി. ജവഹർ ബാലഭവൻ റിട്ട. നഴ്‌സറി അദ്ധ്യാപികയാണ് ഐറിൻ. കേരള ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ മുൻ അംഗമാണ് അനു. അനുവിൽ നിന്നാണ് കുടുംബത്തിലെല്ലാവർക്കും കോവിഡ് പകർന്നത്.
അടുത്തിടെ അനുവിന്റെ ഓഫിസിനു സമീപം താമസിച്ചിരുന്ന വയോധികൻ കുഴഞ്ഞു വീണപ്പോൾ അനുവും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ വയോധികനു കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്കകം അനുവും കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവാവുകയും വലിയ ഒരു ദുരന്തമായി മാറുകയും ആയിരുന്നു.
അനുിനും അമ്മയ്ക്കും കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധിച്ചതിനാൽ ആശുപത്രി വിടാനായിരുന്നില്ല. അനുവിന്റെ സംസ്‌കാരം ഇന്നു 11നു പട്ടത്താനം ഭാരതരാജ്ഞി പള്ളിയിൽ മകൻ: ആബേൽ ആന്റണി.

