- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 വർഷമായി ഒരാളോടൊപ്പം സമാധാനത്തോടെ ജീവിക്കുന്നു; അത് വ്യഭിചാരമെങ്കിൽ ഞാനങ്ങു സഹിച്ചു: വൈറലായി ഗോപി സുന്ദറിന്റെ മറുപടി
സോഷ്യൽ മീഡിയയിൽ വൻ വിമർശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദർ വിവാദത്തിലകപ്പെട്ടത്. അഭയയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാൽ ഉടൻ ആരാധകരെത്തി അദ്ദേഹത്തെ വിമർശിക്കും. ഇത്തവണയുംസമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്കു വീണ്ടും തക്ക മറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ.
ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതിനു താഴെയാണ് മോശം പ്രതികരണമുണ്ടായത്. മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റു വന്നത്. 'സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം' എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വർഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു' എന്നാണ് അദ്ദേഹം കുറിച്ചത്.
പോസ്റ്റ് വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഈയടുത്ത് അഭയ ഹിരൺമയിയുടെ പിറന്നാളിനു ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. 'ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. വിമർശനങ്ങൾക്ക് ഗോപി സുന്ദർ കൊടുത്ത മറുപടി വൈറലായിരുന്നു. പിന്നാലെയാണ് പുതിയ വിമർശനം ഉയർന്നത്.