തിരുവനന്തപുരം: കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലെയും ശുചിമുറികൾ രാജ്യാന്തര നിലവാരത്തിൽ പുതുക്കിപ്പണിയാൻ തീരുമാനം. ഇതിനായി എല്ലാ ഡിപ്പോകളിലും സ്ഥിതി വിലയിരുത്തി സ്ഥലവിവരങ്ങളും മറ്റും റിപ്പോർട്ട് ചെയ്യാൻ നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി. മന്ത്രിയായ ശേഷം ആന്റണി രാജുവിന്റെ ആദ്യ നിർദേശമാണിത്.

ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാനും സംവിധാനമുണ്ടാക്കും. ഡിപ്പോകളിൽ സ്ത്രീസൗഹൃദ വിശ്രമമുറികൾ ഉൾപ്പെടെ സംവിധാനം ഒരുക്കുന്നതിനും ആലോചനയുണ്ട്.
ാതക്കാർക്കു കയറാൻ പോലുമാകാതെ ശോചനീയ അവസ്ഥയിലുള്ള ശുചിമുറികൾ ആദ്യം മാറ്റുന്നതിനാണ് പരിഗണന നൽകേണ്ടതെന്ന് മന്ത്രി നിർദേശിക്കുകയായിരുന്നു. കേരളത്തിലാകെ 94 ഡിപ്പോകളാണുള്ളത്. ഇതിൽ 25 ഡിപ്പോകളിൽ ശുചിമുറികൾ പുതുക്കി നിർമ്മിക്കാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ മുന്നോട്ടുവന്നിരുന്നു. ചെറിയ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറികളാണ് സ്ഥാപിക്കുന്നത്.