വായനക്കാർ ഓർക്കുന്നുണ്ടാകും 36 കാരനായബ് ഭർത്താവുമൊത്തുള്ള ലൈംഗികബന്ധത്തിന്റെ കഥകൾ പരസ്യമായി പങ്കുവച്ച 81 കാരിയായ ഐറിസ് ജോൺസ് എന്ന അമ്മൂമ്മയെ. 2019-ൽ ഫേസ്‌ബുക്കിലൂടെയാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോൺസ് 36 കാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന ഈജിപ്ഷ്യൻ യുവാവിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഇവർ 2020 നവംബറിൽ വിവാഹിതരായി. വിവാഹശേഷം, ഇത്രയും പ്രായവ്യത്യാസമുള്ള തങ്ങളുടെ ലൈംഗിക ബന്ധത്തെ കുറിച്ചും അത് ആസ്വദിക്കുന്നതിനെ കുറിച്ചും കഴിഞ്ഞവർഷം ഐറിസ് ഐ ടി വിയുടെ സുപ്രഭാതം പരിപാടിയിൽ വെളിപ്പെടുത്തിയതോടെയാണ് ഈ ദമ്പതിമാർ ലോകശ്രദ്ധയാകർഷിച്ചത്.

അന്ന്, വിശദാംശങ്ങൾ ഉൾക്കൊള്ളുന്നചിത്രങ്ങൾ സഹിതം ലൈംഗികാനുഭവം പങ്കുവച്ച ഐറിസ് വീണ്ടും തന്റെ ഭർത്താവിന്റെ സ്നേഹത്തെക്കുറിച്ച് വാചാലയാവുകയാണ്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ അമ്മൂമ്മ തന്റെ പുത്തൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. വീടിനുള്ളിൽ വീണ തന്നെ തോളിലേറ്റി സ്റ്റെയർകെയ്സ് കയറിയതും അതുപോലെ തന്നെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒറ്റപ്പെടാതിരിക്കാൻ അതേ മുറിയിൽ നിലത്തു കിടന്നുറങ്ങിയതുമായി ഭർത്താവിന്റെ അനേകം സ്നേഹഗാഥകളാണ് ഇപ്പോൾ ഐറിസ് പങ്കുവയ്ക്കുന്നത്.

വരണ്ട ചർമ്മം മൃദലമാക്കാനുള്ള ജെല്ലി സഹിതം അന്ന് ടി വി അവതാരകരെ ലജ്ജയിലാഴ്‌ത്തിയ ഐറിസിന് പക്ഷെ ഇപ്പോൾ പറയാനുള്ളത് ആത്മാർത്ഥ സ്നേഹത്തെക്കുറിച്ചാണ്. ഇപ്പോഴണ് ജീവിതത്തിൽ യഥാർത്ഥ സ്നേഹം എന്താണെന്ന് മനസ്സിലാക്കുന്നത് എന്നാണ് ഐറിസ് പറയുന്നത്. മുൻപ് ഒരു ക്ലീനർ ആയി ജോലിചെയ്തിരുന്ന ഇവർക്ക് സർക്കാർ പെൻഷനും അതോടൊപ്പം അവശത അനുഭവിക്കുന്നവർക്കുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. തന്റെ പങ്കാളി തന്റെ കാൽ നഖങ്ങൾ വെട്ടിത്തരുന്നതും തന്നെ എടുത്ത് വീടിന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോകുന്നതുമെല്ലാം ഐറിസ് വിവരിക്കുന്നു.

ലിഫ്റ്റ് പ്രവർത്തിക്കുന്നില്ലെങ്കിലും ദുഃഖം വരാത്തത് തന്നെ ഹൃദയംകൊണ്ട് സ്നേഹിക്കുന്ന പ്രിയതമന്റെ സാമീപ്യമുള്ളതുകൊണ്ടാണെന്നാണ് ഇവർ പറയുന്നത്. തന്നെ ഏടുത്ത് മേൽ നിലയിലേക്ക് കൊണ്ടുപോകും. അതുപോലെ അഹം എന്ന ബോധം തൊട്ടുതടവാത്ത നിഷ്‌കളങ്ക സ്നേഹമാണ് പ്രിയതമനെ കൊണ്ട് തന്റെ കാൽനഖം വെട്ടിക്കുന്നതെന്നും അവർ പറയുന്നു. ഈജിപ്തിലെ ചൂടിനെക്കുറിച്ച് താൻ പരാതിപ്പെട്ടപ്പോഴും എല്ലാം സഹിച്ച് തന്റെ കൂടെ നിന്നയാളാണ് തന്റെ പ്രിയതമനെന്നും അവർ പറയുന്നു.

നിങ്ങളുടെ ക്ഷമ, നിങ്ങൾ എന്നെ മനസ്സിലാക്കാൻ എടുക്കുന്ന ശ്രമങ്ങൾ, നിങ്ങളുടെ ശ്രദ്ധ, ഇതെല്ലാംനിങ്ങളുടെ ഉള്ളിലെ യഥാർത്ഥ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നും തന്റെ പ്രിയതമനോടായി ഐറിസ് ഫേസ്‌ബുക്കിലൂടെ പറയുന്നു. ഇത്രയും സ്നേഹത്തോടെയുള്ള ഈ പോസ്റ്റിന് മറുപടി നൽകാൻ തനിക്കാവുന്നില്ലെന്നാണ് മുഹമ്മദ് ഇതിനു താഴെ കമന്റിട്ടിരിക്കുന്നത്.

അത് സാരമില്ലെന്നും വാക്കുകളേക്കാൾ ഏറെ നിങ്ങളുടെ ഹൃദയമാണ് തന്നോട് സംസാരിക്കാറുള്ളതെന്നും ഐറിസ് മറുപടിയും നൽകിയിട്ടുണ്ട്.