ജ്മാനിൽ മുനിസിപ്പാലിറ്റി പിഴകൾക്ക് അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ച് കീരിടാവകാശി. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബാധകമായ പിഴകൾക്ക് 50 % ഡിസകൗണ്ട് നൽകുമെന്ന് അജ്മാന്റെ കിരീടാവകാശിയും അജ്മാൻ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മർ ബിൻ ഹുമൈദ് അൽ നുയിമിയാണ് പ്രഖ്യാപിച്ചത്.

2008 ജനുവരി 1 മുതൽ 2021 മെയ് 16 വരെ ചുമത്തിയിട്ടുള്ള പിഴകൾക്കാണ് 50 ശതമാനം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുള്ളത്.കോവിഡ് -19 കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ നിലവിലെ സാഹചര്യങ്ങൾക്കിടയിലും നിക്ഷേപകർക്ക് പ്രചോദനാത്മകമായ അന്തരീക്ഷം സൃഷ്ടിക്കാനും അവർക്ക് എല്ലാത്തരം പിന്തുണയും നൽകാനാണ് നേതൃത്വം ലക്ഷ്യമിടുന്നതെന്ന് വകുപ്പ് ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുയിമി പറഞ്ഞു.

കിഴിവിൽ നിന്ന് പ്രയോജനം നേടുന്നതിന് പിഴ എത്രയും വേഗം അടയ്ക്കണമെന്ന് ബന്ധപ്പെട്ട താമസക്കാരോട് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൾറഹ്‌മാൻ മുഹമ്മദ് അൽ നുയിമി അഭ്യർത്ഥിച്ചു.

പരിസ്ഥിതി, ആരോഗ്യ ലംഘനങ്ങൾ, നഗരം ഭംഗം വരുത്തൽമാലിന്യം തള്ളൽ, അനധികൃതമായി സാധനങ്ങൾ പ്രദർശിപ്പിക്കുന്നത് തുടങ്ങിയവക്കുള്ള പിഴകൾക്കും ഈ ഡിസ്‌കൗണ്ട് ബാധകമാണ്