- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം; ആ മനുഷ്യനെതിരെ കോമരം തുള്ളുന്നത് ആരോപണമുന്നയിച്ച നടന്മാരുടെ കൂടെ അഭിനയിച്ച പെൺകുട്ടികൾ: ഉറച്ച നിലപാടുമായി ഹരീഷ് പേരടി
ഒഎൻവി പുരസ്‌കാരം പ്രഖ്യാപിച്ചതു പോലെ തമിഴ് ഗാനരചയിതാവായ വൈരമുത്തുവിന് തന്നെ കൊടുക്കണമെന്ന് നടൻ ഹരീഷ് പേരടി. ഇതു പോലെ കുറെ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടന്മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ വൈരമുത്തുവിനെതിരെ പറയുന്നതെന്നും അക്കൂട്ടരുടെ സർട്ടിഫിക്കറ്റ് സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാൽ സാംസ്‌കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കുമെന്നും ഹരീഷ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ
'കാതൽ റോജാവേ എങ്കേ നിയെങ്കേ' എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്. എന്നെ മാത്രമല്ല കാശ്മീരിൽ ബോംബുകൾ പൊട്ടികൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്. അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ ഇന്ത്യയിൽ നിയമങ്ങളുണ്ട്. നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക. നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും. പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാൾക്കുള്ള പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും. കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഇതു പോലെ കുറെ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടന്മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്. ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാൽ സാംസ്‌കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും. ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം. ഒരു വട്ടം. രണ്ട് വട്ടം. മൂന്ന് വട്ടം.