ന്യുയോർക്ക്: ഒടുവിലിതാ ലോകം കാത്തിരുന്ന ഞെട്ടിക്കുന്ന സത്യം, പുതിയ തെളിവുകളോടെ അമേരിക്ക അടിവരയിട്ടുപറയുന്നു. കോവിഡ് മഹാമാരി ചൈനയുടെ സൃഷ്ടിയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവിടുകയാണ് അമേരിക്ക. കൊവിഡിന്റെ ആവിർഭാവത്തിന് 2012 വരെ പഴക്കമുണ്ടെന്നും പുതിയ തെളിവുകൾ പറയുന്നു. അമേരിക്കയുടെ അതീവ രഹസ്യമായ രഹസ്യാന്വേഷണ ഫയലുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി വാൾസ്ട്രീറ്റ് ജേർണലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഫയലുകൾ എങ്ങനെ ചോർന്നു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

മോയ്ജാംഗ് പ്രവിശ്യയിലെ, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ചെമ്പ് ഖനി ശുദ്ധീകരിക്കുന്നതിനായി മൂന്ന് തൊഴിലാളികളെ നിയോഗിക്കുന്നതിലൂടെയാണ് സംഭവപരമ്പരകളുടെ തുടക്കം. നിരവധി ഗുഹാ തുല്യമായ ഇടങ്ങൾ നിറഞ്ഞ ഖനിക്കുള്ളിലെ മിക്ക ഭാഗങ്ങളിലും വവ്വാലിന്റെ മണം നിറഞ്ഞുനിന്നിരുന്നു. മലത്തിന്റെയുമ്മൂത്രത്തിന്റേയും ദുർഗന്ധം വമിക്കുന്ന ഗുഹകൾക്കുള്ളിൽ ആഴ്‌ച്ചകളോളം കഴിഞ്ഞ അവർക്ക് കൂട്ടായി ഉണ്ടായിരുന്നത് ഹോഴ്സ് ഷൂ വവ്വാലുകളും എലികളുമൊക്കെയായിരുന്നു.

വായുസഞ്ചാരം തീരെ കുറവായ ഗുഹകളിൽ ആഴ്‌ച്ചകൾ ചെലവഴിച്ച അവർക്ക് ന്യുമോണിയയോട് സമാനമായ രോഗാവസ്ഥ ഉണ്ടായി. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ അവർക്ക് പകരക്കാരായി മറ്റ് മൂന്ന് ചെറുപ്പക്കാരായ തൊഴിലാളികളെ അവിടെ നിയമിച്ചു. അധികം താമസിയാതെ അവർക്കും സമാനമായ രോഗം ഉണ്ടായി. ചുമ, പനി തുടങ്ങി, ഇന്നത്തെ കോവിഡിന്റെ ലക്ഷണങ്ങളോട് സമാനമായ എല്ലാ ലക്ഷണങ്ങളും അവർ കാണിച്ചുതുടങ്ങി.

ആറു തൊഴിലാളികളേയും നമ്പർ 1 സ്‌കൂൾ ഓഫ് മെഡിസിനിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ ചികിത്സനല്കേണ്ടതായി വന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അതിൽ മൂന്നു പേർ മരണമടഞ്ഞു. ഈ ആറുപേരിൽ നിന്നെടുത്ത രക്തസാമ്പിളുകൾ വുഹാനിലെ ആഗോള പ്രശസ്തമായ വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിൽ പരിശോധനക്കായി അയച്ചു. ചൈനയിൽ മാരകമായ വൈറസുകളിൽ പരീക്ഷണം നടത്താൻ അനുവാദമുള്ള ഏക ലബോറട്ടറി ഇതാണ്.

പ്രശസ്ത ശാസ്ത്രജ്ഞയായ ഡോ. ഷീ ഷെംഗ്ലിയുടെ നേതൃത്വത്തിലായിരുന്നു രക്ത സാമ്പിളുകളുടെ വിശദമായ പരിശൊധന നടന്നത്. വവ്വാലുകളുടെ മലത്തെ പൊതിഞ്ഞുകിടന്ന ഫംഗസിൽ ഉണ്ടായിരുന്ന ഒരു രോഗകാരിയാണ് രോഗത്തിന് ഉത്തരവാദി എന്ന് അവർ കണ്ടെത്തുകയുണ്ടായി. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലബോറട്ടറിയോ ചൈനീസ് ഭരണകൂടമോ പുറത്തുവിട്ടില്ല.

റിപ്പോർട്ടിന്റെ അടുത്തഘട്ടം സൂചിപ്പിക്കുന്നത് 2019 നവംബറിൽ സംഭവവികാസങ്ങളാണ് നവംബർ മാസത്തിൽ വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ശാസ്ത്രജ്ഞർക്ക് നേരത്തേ സൂചിപ്പിച്ച അതേ രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് സംഭവിക്കുന്നത് ചൈന കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും ഒരു മാസം മുൻപാണെന്നത് ഓർക്കണം. ഈ ഒരു കാര്യം മാത്രം മതി നോവൽ കൊറോണ വൈറസ് എന്ന് വിളിക്കപ്പെടുന്ന സാർസ് കോവ്-2 വൈറസിന്റെ ആവിർഭാഗം വൈറോളജി ഇൻസ്റ്റിറ്റിയുട്ട് ആണെന്ന് സ്ഥിരീകരിക്കുവാൻ.

അതായത്, ഒമ്പത് വർഷങ്ങൾക്ക് മുൻപ് ചമ്പ്ഖനിയിലെ ശുചീകരണ തൊഴിലാളികളെ ബാധിച്ച അതേ രോഗകാരി തന്നെയാൺപ്പ് ഒമ്പത് വർഷങ്ങൾക്ക് ഇപ്പുറം ലോകത്തെ മുൾമുനയിൽ നിർത്തി 35 ലക്ഷം പേരിലധികം ജീവനുകൾ കവർന്നെടുത്തത് ? അതേ എന്ന് പറയുവാൻ തെളിവുകൾ ധാരാളമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മൊയ്ജാംഗ് പ്രവിശ്യയിലെ ഗുഹകളിൽ കണ്ടെത്തിയ വൈറസും സാർസ് കോവ്-2 വൈറസും തമ്മിലുള്ള സമാനതകളാണ്.

ഒരു ലാബിൽ നിന്നും വൈറസ് ചോർന്ന് പുറത്തുവരുന്ന റിപ്പോർട്ട് ഇത് ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. വൈറോളജി ഇൻസ്റ്റിറ്റിയുട്ടുകൾ ഉള്ള നഗരങ്ങളിൽ വൈറസ് ബാധയുണ്ടായാൽ ആദ്യം വിരൽ ചൂണ്ടുക ഇത്തരം സ്ഥാപനങ്ങൾക്ക് നേരെയായിരിക്കും. എന്നാൽ, അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ ഉടനടി അവസാനിക്കാറുമുണ്ട്. അതിന്റെ ഭാഗമായി, ആരംഭം മുതൽ തന്നെ ഈ സിദ്ധാന്തം ചൈന നിഷേധിച്ചു വരികയാണ്. ഇത് ഒരു ജന്തുജന്യ രോഗമാണെന്ന നിലപാടാണ് ചൈനയ്ക്ക് അതായത്, വവാൽ പോലുള്ള ജീവികളിൽ നിന്നും വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് ഉണ്ടാകുന്ന രോഗം.

ഒരിക്കൽ ഈ സിദ്ധാന്തം ശാസ്ത്രലോകം അപ്പാടെ നിരാകരിച്ചിരിന്നു എങ്കിലും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ ഒരു പുനർവിചിന്തനത്തിന് തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അന്വേഷക സംഘം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു എങ്കിലും, അവർ ആ റിപ്പോർട്ട് തയ്യാറാക്കുവാൻ കൂടുതലായി ആശ്രയിച്ചത് ചൈനയുടെ പ്രസന്റേഷൻസിനെ ആയിരുന്നു. മാത്രമല്ല, ആ റിപ്പോർട്ട് സമഗ്രവും സമ്പൂർണ്ണവുമായ ഒന്നല്ല എന്ന് സംഘടന തന്നെ സമ്മതിക്കുന്നുമുണ്ട്.

അന്ന് ഖനിതൊഴിലാളികൾ രോഗബാധിതരായതിനെ തുടർന്ന് നാല് ഡോക്ടർമാർ അവരുടേ രക്തസാമ്പിളുകൾ ശേഖരിച്ച് വുഹാൻ ലാബിലേക്ക് അയച്ചു. ഒമ്പത് വൈറസുകളെ ആ സാമ്പിളുകളിൽ നിന്നും ലഭിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിൽ വവ്വാലിന്റെ ഗുദദ്വാരം സ്ഥിതിചെയ്യുന്നിടത്ത് വസിക്കുന്ന വൈറസിന് റാ ടിജി13 എന്ന് ഡോ. ഷീ നാമകരണം ചെയ്തു. ഇതിന് ഇപ്പോൾ കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസുമായി സമാനതകൾ ഒരുപാടുണ്ട്.