- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലിപ്പണിക്കാരനായ സന്തോഷ് മരിച്ചത് ഇരുമ്പുവടം വൈദ്യുതി ലൈനിൽ പതിച്ച് ഷോക്കേറ്റ്; വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ സന്തോഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പിതാവിനെ നഷ്ടമായത് രണ്ട് കുരുന്നുകൾക്ക്
നെടുങ്കണ്ടം: മാവടിക്കു സമീപം കാമാക്ഷിവിലാസത്ത് കൂലിപ്പണിക്കാരനായ യുവാവ് മരിച്ചത് ഇരുമ്പുവടം വൈദ്യുതി ലൈനിൽ പതിച്ച് ഷോക്കേറ്റ്. പാറത്തോട് സന്തോഷ് ഭവനിൽ സന്തോഷ് (33) ആണ് മരിച്ചത്. പാട്ടത്തിന് കൃഷിക്കെടുത്ത ഭൂമിയുടെ താഴ്ന്ന ഭാഗത്തു നിന്നും റോഡിലേക്കു വിറക് വലിച്ചുകയറ്റുന്നതിനിടെയായിരുന്നു അപകടം. താഴ്ചയിൽ നിന്നു റോഡിലേക്കു വിറക് വലിച്ചുകയറ്റുന്നതിനിടെ ഇരുമ്പുവടം വൈദ്യുതി ലൈനിൽ പതിക്കുകയും സന്തോഷ് തെറിച്ചു വീഴുകയും ആയിരുന്നു.
ഇന്നലെ ഉച്ചയ്ക്കു രണ്ടേകാലോടെയാണു സംഭവം. കൂലിപ്പണിക്കാരനായ സന്തോഷ് കാമാക്ഷിവിലാസത്ത് കൃഷിക്കായി സ്ഥലം പാട്ടത്തിനെടുത്തിരുന്നു. ഇവിടെ നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് വിറക് വലിച്ച് റോഡിലേക്ക് കയറ്റുകയായിരുന്നു. സ്ഥലത്തിൽക്കൂടി പോകുന്ന വൈദ്യുത ലൈനിൽ ഇരുമ്പുവടം മുട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ സന്തോഷിനെ ഉടൻതന്നെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടസമയം സന്തോഷിനൊപ്പം ഭാര്യാ സഹോദരനും രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: അനിത, മക്കൾ: സരൺ, സഞ്ജു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.