- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാങ്ക് ഹോളിഡേയായ വീക്കെൻഡിൽ താപനില ഉയരുമെന്നുറപ്പായതോടെ അല്പവസ്ത്രധാരികളായി സുന്ദരികൾ തെരുവിലേക്ക്; ഒരുവർഷക്കാലം വീട്ടിലിരുന്നവർ ഇൻഡോർ ബാറുകൾ തുറന്നതോടെ ഒഴുകുന്നു; മാസ്കും അകലവുമില്ലാത്ത ഈ എടുത്തുചാട്ടം ബ്രിട്ടണ് പണിയാകുമോ ?
വളരെനാളുകൾക്ക് ശേഷം വരണ്ടതും ഊഷ്മളവുമായ കാലാവസ്ഥ ബ്രിട്ടനെ ആനുഗ്രഹിക്കുകയാണ്. ബാങ്ക് ഹോളിഡേ കൂടിയായ വീക്കെൻഡിലാണ് ഇത്തരമൊരു മനോഹരമായ കാലാവസ്ഥ എത്തുന്നത് എന്നത് ആളുകൾക്ക് കൂടുതൽ ആവേശം പകർന്നിട്ടുണ്ട്. ഇത് പൂർണ്ണമായും ആസ്വദിക്കുവാൻ ജനക്കൂട്ടം നിരത്തുകളിലേക്ക് ഒഴുകിയെത്തുമെന്നത് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഇപ്പോൾ തന്നെ 11 മില്യൺ കാറുകളാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.
തെക്കൻ ഇംഗ്ലണ്ടിൽ അടുത്ത ആഴ്‌ച്ചയോടെ അന്തരീക്ഷ താപനില 25 ഡിഗ്രി സെല്ഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഏതാണ്ട് തണുത്തുവിറച്ച മെയ് മാസത്തിനു ശേഷം കൂടുതൽ ഊഷ്മളമായ അന്തരീക്ഷ സ്ഥിതിയായിരിക്കും ജൂണിൽ ഉണ്ടാവുക എന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു അതേസമയം ഒരു ഉഷ്ണതരംഗം ഉണ്ടാകില്ലെന്നും അവർ പറയുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ശരാശരി 20 ഡിഗ്രി താപനിലയോടെയുള്ള ഊഷ്മളമായ കാലാവസ്ഥയായിരിക്കും അടുത്ത പത്ത് ദിവസങ്ങളിലെന്നാന് അവർ പറയുന്നത്.
അതേസമയം പടിഞ്ഞാറൻ ലണ്ടനിൽ ബാങ്ക് ഹോളിഡെയുടെ അവസാനത്തോടെ താപനില 25 ഡിഗ്രിയാകും. ന്യു കാസിലിൽ 22 ഡിഗ്രിവരെയും ലീഡ്സിൽ 21 ഡിഗ്രിവരെയും അന്തരീക്ഷോഷ്മാവെത്തും. ഇന്ന് ചിലയിടങ്ങളിൽ ചെറിയ ചാറ്റൽ മഴ പ്രതീക്ഷിക്കാമെങ്കിലും ഞായറാഴ്‌ച്ചയോടെ പൊതുവേ വരണ്ട കാലാവസ്ഥയായിരിക്കും. വളരെ നാളുകൾക്ക് ശേഷം എത്തിയ ആസ്വാദ്യകരമായ കാലാവസ്ഥ ആസ്വദിക്കുവാൻ ലക്ഷക്കണക്കിന് ആളുകൾ നിരത്തുകളിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ.
അതേസമയം ലണ്ടൻ, ന്യുകാസിൽ, ലീഡ്സ്, ലിവർപൂൾ എന്നിവിടങ്ങളിലെ ഇൻഡോർ ബാറുകളിൽ ജനം തിങ്ങിനിറഞ്ഞുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാം ലോക്ക്ഡൗണിനു ശേഷ ഇൻഡോർ ബാറുകൾ തുറന്ന സന്തോഷത്തിലാണ് പലരും. അല്പവസ്ത്രധാരികളും ആധുനിക വസ്ത്രധാരികളുമായി ചെറുപ്പക്കാർ ഒത്തുചേർന്ന് പലതരത്തിലുള്ള ഫോട്ടോകൾക്ക് പോസ് ചെയ്യുന്ന തിരക്കിലാണ്.
ഇന്ത്യൻ വകഭേദം കത്തിപ്പടരുകയും, ബ്രിട്ടനിൽ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4000 കടക്കുകയും ചെയ്ത സാഹചര്യത്തിലെ ഈ അമിതാവേശവും ആഘോഷങ്ങളും ആശങ്ക പടർത്തുന്നുണ്ട്. എന്നിരുന്നാലും, പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകുന്ന വാക്സിൻ പദ്ധതിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയാണ് ഭരണകൂടം.
മറുനാടന് മലയാളി ബ്യൂറോ