- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. കെ.എ. മണിറാം വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ബിശ്വനാഥ് സിൻഹ ഐടി പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: ഡോ. കെ.എ. മണിറാമിനെ വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. എം.എ.ബേബിയും സി.രവീന്ദ്രനാഥും മന്ത്രിമാരായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. സിപിഐയുടെ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആർ. രാമചന്ദ്രൻ നായർ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. എച്ച്. ബാബുജാനെ നിയോഗിച്ചു. സിപിഎം നേതാവ് മനു സി.പുളിക്കലാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സജീവനെ നേരത്തേ നിയമിച്ചിരുന്നു. സജീവനു പകരം എകെജി സെന്റർ ഓഫിസ് സെക്രട്ടറിയായി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈയെ നിയോഗിച്ചേക്കും.
ബിശ്വനാഥ് സിൻഹ ഐടി പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഐടി വകുപ്പിൽ പൂർണ ചുമതലയാണ് അദ്ദേഹത്തിന്. എം.ശിവശങ്കർ മാറിയതിനു ശേഷം ആദ്യമായാണു പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഐടി വകുപ്പിൽ നിയമിക്കുന്നത്.
- ദുരന്തനിവാരണ കമ്മിഷണർ ഡോ. എ.കൗശിഗനെ ലാൻഡ് റവന്യു കമ്മിഷണർ സ്ഥാനത്തു നിയമിച്ചു. അഡീഷനൽ സെക്രട്ടറിക്കു തുല്യമായ തസ്തിക സൃഷ്ടിച്ച് ഒരു വർഷത്തേക്കാണ് കൗശിഗന്റെ നിയമനം.
- ലാൻഡ് റവന്യു കമ്മിഷണർ ആയിരുന്ന കെ.ബിജുവിനെ തദ്ദേശ വകുപ്പിൽ നഗരകാര്യ സ്‌പെഷൽ സെക്രട്ടറിയായി നിയമിച്ചു.
- ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് എസ്‌സിഎസ്ടി വകുപ്പിന്റെയും പിന്നാക്ക വിഭാഗ വികസന സെക്രട്ടറിയുടെയും അധികച്ചുമതല നൽകി.