- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ജഡ്ജിമാരായ ആശയും സുധീന്ദ്രകുമാറും വിരമിച്ചു; ഒരുമിച്ച് വിരമിച്ചത് സഹപാഠികളായിരുന്നവർ
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി.ആശ, ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ എന്നിവർ വിരമിച്ചു. എറണാകുളം ലോ കോളജിലെ സഹപാഠികളായ ഇരുവരും ഒരുമിച്ചു വിരമിച്ചതും പ്രത്യേകതയായി. ഹൈക്കോടതിയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാർ, ജുഡീഷ്യൽ ഓഫിസർമാർ, സർക്കാർ അഭിഭാഷകർ തുടങ്ങിയവരും പങ്കെടുത്തു.
ഹൈക്കോടതി ജഡ്ജിയായി 2014 മേയിലാണ് ആശ നിയമിതയായത്. 1983 ൽ എന്റോൾ ചെയ്ത അവർ, 1996 മുതൽ 2001 വരെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു. 2015ൽ ആണ് ജസ്റ്റിസ് സുധീന്ദ്രകുമാർ ഹൈക്കോടതി ജഡ്ജിയായത്. 1989ൽ എന്റോൾ ചെയ്ത അദ്ദേഹം 2001ൽ ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായിരുന്നു. സുപ്രീം കോടതി രജിസ്റ്റ്രാർ, റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ തുടങ്ങിയ പദവികളും വഹിച്ചു.