- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഗുഹയിൽ നടന്നതും പരീക്ഷണം; കോവിഡ്-19 ചൈനീസ് ലാബിൽ ഉടലെടുത്ത കൃത്രിമ വൈറസ്; പ്രകൃതി ദത്തമെന്ന് കരുതാൻ ജനിതക വ്യതിയാനം നടത്തി; കോവിഡ് മഹാമാരി ലോക പൊലീസ് ആവാൻ ബോധപൂർവ്വം ചൈന ഒരുക്കിയ കെണിയെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പുറത്ത്
ലോകത്തെ തീരാ ദുരിതത്തിലാഴ്‌ത്തിയ കോവിഡ്-19 ന് കാരണക്കാരനായ സാർസ് കോവ്-2 എന്ന് ശാസ്ത്രീയനാമമുള്ള കൊറോണ വൈറസിനെ വുഹാനിലെ ലബിൽ കൃത്രിമമായി നിർമ്മിച്ചതാണെന്ന ഞെട്ടിക്കുന്ന പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. പിന്നീട് ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്ന് വരുത്തിത്തീർക്കുവാൻ റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിവേഴ്സ് എഞ്ചിനീയറിങ് അല്ലെങ്കിൽ റിട്രോ എഞ്ചിനീയറിങ് എന്ന പ്രക്രിയ പൂർണ്ണമാക്കുവാൻ ചൈനയ്ക്ക് ഏതാണ്ട് ഒരു വർഷം എടുത്തു എന്നതിന് ശക്തമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസർ ആൻഗസ് ഡല്ഗ്ലീഷും നോർവീജിയൻ ശാസ്ത്രജ്ഞൻ ഡോ. ബിർഗെർ സോറെൻസനും വെളിപ്പെടുത്തുന്നത്. എന്നാൽ, ഈ തെളിവുകൾ പല ശാസ്ത്രജ്ഞരും ജേണലുകളും അവഗണിച്ചു എന്നും അവർ പറയുന്നു.
ലണ്ടനിലെ സെയിന്റ് ജോർജ്ജ് യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി വിഭാഗം പ്രൊഫസറായ ഡാൽഗ്ലീഷ് ആദ്യത്തെ പ്രവർത്തനക്ഷമമായ എച്ച് ഐ വി വാക്സിൻ നിർമ്മിച്ചതിലൂടെ പ്രശസ്തനായ വ്യക്തിയാണ്. പ്രമേഹരോഗികളെ ചികിത്സിക്കാനും മാസങ്ങളോളം മരുന്നിന്റെ സഹായമില്ലാതെജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഇത് ഉപയോഗിക്കുന്നത്. കൊറോണവൈറസ് വാക്സിൻ കാൻഡിഡേറ്റ് ബയോവാക്-19 നിർമ്മിച്ച ഇമ്മ്യുണർ എന്ന ഫാർമസ്യുട്ടിക്കൽ കമ്പനിയുടെ ചെയർമാൻ കൂടിയാണ് പ്രമുഖ നോർവീജിയൻ വൈറോളജിസ്റ്റായ സോറെൻസെൻ.
വുഹാനിലെ ലാബിലുണ്ടായിരുന്ന പല രേഖകളും പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടതും, ഇതിനെകുറിച്ച് സംസാരിച്ച ശാസ്ത്രജ്ഞർ അപ്രത്യക്ഷരായതും തെളിവുകൾക്ക് കൂടുതൽ ബലം നൽകുന്നുവെന്നും ഇവർ പറയുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ റിപ്പോർട്ട് ശാസ്ത്രലോകത്ത് വലിയ വിവാദങ്ങൾക്ക് കാരണമാകും എന്നത് ഉറപ്പാണ്. ഒട്ടുമിക്ക ശാസ്ത്രജ്ഞരും അടുത്തകാലംവരെ പറഞ്ഞിരുന്നത് കോവിഡ്-19 ന് കാരണമായ രോഗകാരി പ്രകൃതിയിൽ സ്വാഭാവികമായി ഉള്ള ഒരു വൈറസ് ആണെന്നായിരുന്നു.
കഴിഞ്ഞവർഷം വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ്-19 സാമ്പിളുകൾ വിശദമായി പഠിക്കുന്നതിനിടെയാണ് ഇവർ ചില ജനിതക സവിശേഷതകൾ കണ്ടെത്തിയത്. ഇത് ലാബുകളിൽ മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ്. അന്നുതന്നെ അവർ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തയ്യാറായെങ്കിലും പ്രധാന ജേർണലുകളെല്ലാം തന്നെ അത് നിരസിക്കുകയായിരുന്നു എന്ന് അവർ പറയുന്നു. അവരെല്ലാം തന്നെ വവ്വാലിൽ നിന്നും പുറത്തെത്തിയതാണ് ഈ വൈറസ് എന്ന സിദ്ധാന്തം പ്രചരിപ്പിക്കുകയായിരുന്നു. ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങൾ കൂടുതൽ പഠിക്കണമെന്ന് മുൻ എം 16 തലവൻ സർ റിച്ചാർഡ് ഡിയർലവ് പറഞ്ഞപ്പോൾ അത് വ്യാജവാർത്തയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
കൂടുതൽ പഠനങ്ങൾക്ക് ശേഷം പുതിയ റിപ്പോർട്ടാണ് ഇപ്പോൾ ഡഗ്ലീഷും സോറെൻസെനും പ്രസിദ്ധീകരിക്കുന്നത്. വിശ്വസനീയമായ ഒരു മുൻഗാമി ഈ വൈറസിനില്ലെന്നാണ് ഇവർ പറയുന്നത്. അതായത്, ഇതിനെ ലബോറട്ടറിയിൽ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചുരുക്കം. 22 പേജുള്ള പഠന റിപ്പോർട്ട് ഉടൻ ഒരു പ്രമുഖ സയൻസ് ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടും.
മറുനാടന് മലയാളി ബ്യൂറോ