- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേലിനെ വെല്ലുവിളിച്ച് ഡ്രോണുകളും റോക്കറ്റ് ലാഞ്ചറുകളും നിരത്തി ഹമാസിന്റെ പടുകൂറ്റൻ റാലി; അർദ്ധനഗ്ന സൗന്ദര്യം കാട്ടി ടിക്ടോക്കുമായി ഇസ്രയേലി പെൺപട്ടാളവും; വെടി നിർത്തലിനു ശേഷം ഇങ്ങനെ
വെടിനിർത്തൽ ആയെങ്കിലും ഇസ്രയേലിനും ഹമാസിനും മദ്ധ്യേ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഗസ്സാസ്ട്രിപ്പിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം നടത്തി തീയണയാതെ കാക്കുകയാണ് ഹമാസ്.
ആയുധങ്ങളുമേന്തി ഹമാസ് തീവ്രവാദികൾ നടത്തിയ ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് നിരവധി സ്ത്രീകളും കുട്ടികളും നിരത്തിനിരുവശവും തടിച്ചുകൂടി. ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസിന്റെ സായുധവിഭാഗമായ എസെഡിൻ - അൽ -ഖാസ്സം ബ്രിഗേഡിലെ അംഗങ്ങളാണ് മുഖം മറച്ചുകൊണ്ട് പരേഡിൽ പങ്കെടുത്തത്.
പിക്ക് അപ് ട്രക്കുകളിൽ റോക്കറ്റ് ലോഞ്ചറുകളും ഡ്രോണുകളും അടങ്ങുന്നായുധശേഖരം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. പാതയ്ക്ക് ഇരുവശവും തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം ഹമാസിന്റെ പതാകകൾ വീശി ഈ പ്രകടനത്തിന് അഭിവാദ്യമർപ്പിച്ചു. ഇറാന്റെ പിന്തുണയുള്ള ഹമാസെന്ന തീവ്രവാദി സംഘം ഗസ്സിയയിൽ ഇത്തരത്തിലുള്ള നിരവധി പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. അതിലൊന്നായിരുന്നു വ്യാഴാഴ്‌ച്ച ഖാൻ യൂനിസിൽ നടന്നത്.
11 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് അയവുവന്നതിനു ശേഷം ഒരു ഫലസ്തീനിയൻ പൗരൻ ഇസ്രയേലി പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് ഗസ്സയുടെ പലഭാഗങ്ങളിലുംജനരോഷം ഉയർന്നിരിക്കുകയാണ്. ഫലസ്തീൻ ഭൂമിയിലേക്ക് ഇസ്രയേലി കുടിയേറ്റം വ്യാപിപ്പിക്കുന്നതിനെതിരെയുള്ള ഒരു പ്രതിഷേധത്തിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്.
ഉത്തേജിപ്പിക്കുന്ന നൃത്തവുമായി വനിതാ ഇസ്രയേലി സൈനിക ടിക്ടോക്കിൽ
ഇതിനിടയിൽ രാജ്യത്തിന്റെ പ്രതിരോധത്തിനായി പടവെട്ടുന്ന ഇസ്രയേലി സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കിടിലൻ നൃത്തവുമായി ടിക്ടോക്കിലെത്തിയിരിക്കുകയാണ് ഒരു വനിത സൈനിക. ഇസ്രയേലി സൈന്യത്തിൽ മൂന്നു വർഷം റിസർവിസ്റ്റായി ജോലിചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന നടാലിയ ഫഡീവിയുടെ ടിക്ടോക് അക്കൗണ്ടിന് ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. ഇസ്രയേലിനെ പിന്തുണയ്ക്കുകയും ഇസ്രയേലി സൈനികർക്ക് ആവേശം പകരുകയും ചെയ്യുന്ന പോസ്റ്റുകളാണ് ഇവർ കൂടുതലായി ടിക്ടോക്കിൽ ഇടുന്നത്.
അത്തരമൊരു പോസ്റ്റിൽ, മാധ്യമങ്ങളിലൂടെ ലോകത്തിന്റെ സഹതാപം പിടിച്ചുപറ്റാൻ ഫലസ്തീൻ വ്യാജ ശവസംസ്‌കാരങ്ങൾ നടത്തുന്നു എന്ന് ഇവർ ആരോപിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തെ പർവ്വതീകരിച്ച് കാണിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുംനടാലിയ പറഞ്ഞിരുന്നു.
''അവർ നിങ്ങളുടെ രാജ്യത്തെ ആക്രമിക്കാൻ വന്നു, എന്നാൽ, നിങ്ങളുടെ രാജ്യത്തിന് വളരെ ശക്തമായ ഒരു സൈന്യമുണ്ടായിരുന്നു'' എന്ന തലക്കെട്ടോടുകൂടി മറ്റൊരു വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ