കണ്ണുർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ കൊ വിഡ് വാക്‌സിനേഷൻ ചാലഞ്ചിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്' ഇതോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ സംഖ്യ കൊ വിഡ് വാക്‌സിനേഷൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മാറി.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ചതു കയാണ് കണ്ണുർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന് പ്രതീകാത്മക ചെക്കായി  ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ പി.പി ദിവ്യ കൈമാറിയത്.

കൊ വിഡ് കാലത്ത് സംസ്ഥാനത്ത് തന്നെ വളരെ മികച്ച പ്രവർത്തനമാണ് ജില്ലാ പഞ്ചായത്ത് നടത്തി വരുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.ഈക്കാര്യം അഭിനന്ദാനാർഹമാണ്. കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പ്രകടനമാണ് കാഴ്‌ച്ചവയ്ക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ അഴീക്കോട് മണ്ഡലം എംഎ‍ൽഎയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി സുമേഷിന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.കെ സുരേഷ് ബാബു, കെ. സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.പി ചന്ദ്രൻ ,തോമസ് വക്കത്താനം ,എന്നിവർ പങ്കെടുത്തു.