തിരുവനന്തപുരം: കോവിഷീൽഡ് വാക്സീന്റെ ആദ്യ ഡോസ് വിദേശത്ത് എടുത്തവർക്ക് കേരളത്തിൽനിന്ന് രണ്ടാം ഡോസ് എടുക്കാൻ ആരോഗ്യ വകുപ്പിന്റെ അനുമതി. ഇതിനായി വാക്സിനേഷൻ കേന്ദ്രത്തിലെത്തി വീണ്ടും രജിസ്റ്റർ ചെയ്യണം.

ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ രേഖപ്പെടുത്തും. കുത്തിവയ്പിന് ശേഷം കോവിൻ സൈറ്റിൽനിന്ന് അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംശങ്ങൾക്ക് 1056 എന്ന ദിശ നമ്പരിൽ ബന്ധപ്പെടാം.