- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓരോ സമയത്തും വിമർശനത്തിന്റെ മൂർച്ഛ കൂടുന്നു; ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നകന്ന ഹാരി കുടുബകാര്യം പറഞ്ഞ് കാശുണ്ടാക്കുന്നു; ഇനി കൂടുതൽ മര്യാദകേടുകൾ കാട്ടും; തികച്ചും ആശങ്കപ്പെട്ട് വില്യം
സ്വന്തം കുടുംബത്തെ കുറ്റം പറഞ്ഞ് വെള്ളിവെളിച്ചത്തിൽ നിലനിൽക്കാനുള്ള ശ്രമത്തിലാണ് ഹാരി. ഇതിൽ തികച്ചും ആശങ്കപ്പെടുന്നത് സഹോദരൻ വില്യം രാജകുമാരനും. ഹാരി, പരിധിവിട്ടുപോയാൽ അത് രാജകുടുംബവുമായുള്ള ഹാരിയുടെ ബന്ധത്തെ ഇനിയും വഷളാക്കുമെന്ന ആശങ്കയാണ് സഹോദരനുള്ളത്. തന്റെ ഭാര്യ മേഗൻ ചില മാനസിക പ്രശ്നങ്ങളുമായി മല്ലടിച്ചപ്പോൾ, കുടുംബത്തിൽ നിന്നും പിന്തുണകിട്ടിയില്ല എന്ന ഹാരിയുടെ പുതിയ ആരോപണമാണ് ഇപ്പോൾ വില്യമിനെ ഏറെ വിഷമിപ്പിക്കുന്നതെന്ന് അദ്ദേഹവുമായിഅടുത്ത വൃത്തങ്ങൾ പറയുന്നു.
വിവാദ അഭിമുഖമെടുത്ത പത്രപ്രവർത്തക ഓപ്രി വിൻഫ്രിയുമൊത്തുള്ള ദി മീ യൂ കാണ്ട് സീ എന്ന ടെലിവിഷൻ പരിപാടിയിലായിരുന്നു ഹാരി പുതിയ ആരോപണവുമായി എത്തിയത്. ഒരു കുടുംബാംഗത്തിന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ട് എന്നറിഞ്ഞപ്പോൾ, അവരെ സഹായിക്കുന്നതിനു പകരം അത് മറ്റുള്ളവർ അറിഞ്ഞാൽ കുടുംബത്തിന് നാണക്കേടാണ് എന്ന വിധത്തിലായിരുന്നു രാജകുടുംബത്തിന്റെ പ്രതികരണം എന്നാണ് ഹാരി പറഞ്ഞത്.
അത്തരത്തിൽ ഒരു ചിന്ത വരുന്നത് സ്വാഭാവികമാണെങ്കിലും, പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്ന കുടുംബാംഗത്തെ പ്രശ്നമുക്തി നേടുന്നതിൽ സഹായിക്കാൻ മറ്റു കുടുംബാംഗങ്ങൾക്ക് ബാദ്ധ്യതയില്ലേ എന്നായിരുന്നു ഹാരി ചോദിച്ചത്. മിക്ക കുടുംബങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ അത് മൂടിവയ്ക്കാനുള്ള പ്രവണതയാണ് കാണുന്നതെന്നും ഹാരി പറഞ്ഞു. പ്രശസ്ത നടി ഗ്ലെൻ ക്ലോസ് ആയിരുന്നു ഈ എപ്പിസോഡിലെ അതിഥി.
ഇതിനു മുൻപുള്ള എപ്പിസോഡിൽ തന്റെ മാതാവിന്റെ മരണശേഷമുണ്ടായ മാനസികവ്യഥകൾ ഒറ്റക്ക് അനുഭവിക്കാൻ തന്നെ തന്റെ പിതാവ് ചാൾസ് രാജകുമാരൻ വിടുകയായിരുന്നു എന്നും ഹാരി ആരോപിച്ചിരുന്നു. ഇതുപോലെയൊക്കെയാണ് തന്നെ വളർത്തിയതെന്നും നിങ്ങളും ഇതുപോലെ വളർന്നാൽ മതി എന്ന നിലപാടായിരുന്നു ചാൾസ് രാജകുമാരനെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തന്റെ പിതാവ് ചാൾസ് രാജകുമാരനെ വളർത്തിയ രീതിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഹാരി ഇതുപറഞ്ഞത്.
ഏതയാലും ഇത്തരം ആരോപണങ്ങൾ ബക്കിങ്ഹാം കൊട്ടാരം ഗൗരവകരമായി എടുത്തിട്ടുണ്ട് എന്നാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇനി കൂടുതൽ വെളിപ്പെടുത്തലുകൾ എന്തൊക്കെ ഹാരി നടത്തുമെന്ന ആശങ്കയിലാണവർ. നേരത്തെ വിവാദ അഭിമുഖത്തിന്റെ പേരിൽ ഹാരി കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടിരുന്നു. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹാരിയോട് പൊതുവെ തണുത്ത സമീപനമായിരുന്നു കുടുംബാംഗങ്ങൾക്ക്. അവരിൽ പലരും ഹാരിയോട് സംസാരിക്കാൻ പോലും വിസമ്മതിച്ചു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇനിയും തുടരുന്ന ആരോപണങ്ങൾ ബന്ധങ്ങൾ കൂടുതൽ വഷളാക്കുമെന്നതിൽ സംശയമൊന്നുമില്ല.